ചാ​ത്ത​ന്നൂ​രി​ലെ അ​ന​ധി​കൃ​ത ഇ​റ​ച്ചി ക​ച്ച​വ​ടം നി​ർ​ത്ത​ലാ​ക്കും
Tuesday, August 27, 2024 6:44 AM IST
ചാ​ത്ത​ന്നൂ​ർ: അ​ന​ധി​കൃ​ത ഇ​റ​ച്ചി ക​ച്ച​വ​ടം അ​വ​സാ​നി​പ്പി​ക്കാ​നും പ​ഞ്ച​യ​ത്ത് അ​തി​ർ​ത്തി​യി​ൽ അം​ഗീ​കാ​ര​മു​ള്ള അ​റ​വു​ശാ​ല​ക​ൾ​ക്ക് മാ​ത്രം പ്ര​വ​ർ​ത്തി​ക്കാ​ൻ അ​നു​മ​തി ന​ൽ​കാ​നും ചാ​ത്ത​ന്നൂ​ർ പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി തീ​രു​മാ​നി​ച്ചു.

അം​ഗീ​കൃ​ത അ​റ​വു​ശാ​ല​ക​ളി​ലൂ​ടെ മാ​ട്ടി​റ​ച്ചി, ആ​ട്ടി​റ​ച്ചി എ​ന്നി​വ വി​ൽ​ക്കാ​നു​ള്ള അ​വ​കാ​ശം 29 ന് ​രാ​വി​ലെ 11 ന് ​പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ൽ ലേ​ലം ചെ​യ്ത് ന​ൽ​കും. വ​ർ​ഷ​ങ്ങ​ളാ​യി പ​ഞ്ചാ​യ​ത്ത് അ​തി​ർ​ത്തി​യി​ൽ നി​ര​വ​ധി അ​ന​ധി​കൃ​ത അ​റ​വു​ശാ​ല​ക​ളാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ഇ​റ​ച്ചി​യു​ടെ ഗു​ണ​നി​ല​വാ​ര​വും മ​റ്റും പ​രി​ശോ​ധി​ക്കാ​തെ​യാ​ണ് വി​ല്പ​ന ന​ട​ത്തു​ന്ന​ത്.

മൃ​ഗ​ങ്ങ​ൾ​ക്ക് രോ​ഗ​മോ മ​റ്റ് ബു​ദ്ധി​മു​ട്ടു​ക​ളോ ഇ​ല്ലെ​ന്ന് ഡോ​ക്ട​ർ പ​രി​ശോ​ധി​ച്ച് ഉ​റ​പ്പു വ​രു​ത്തി​യ ശേ​ഷ​മേ ക​ശാ​പ്പ് ചെ​യ്യാ​ൻ പാ​ടു​ള്ളു. സാ​മ്പി​ളു​ക​ൾ പ​രി​ശോ​ധി​ച്ച് ഉ​പ​യോ​ഗ​യോ​ഗ്യ​മെ​ന്ന ഗു​ണ​മേ​ന്മാ സീ​ൽ ഡോ​ക്ട​ർ​മാ​ർ പ​തി​പ്പി​ക്കേ​ണ്ട​തു​മാ​ണ്. ഇ​ത്ത​രം ഇ​റ​ച്ചി​യേ വി​ൽ​ക്കാ​ൻ പാ​ടു​ള്ളു.

ഈ ​ന​ട​പ​ടി​ക​ൾ പാ​ലി​ക്കാ​തെ​യാ​ണ് നി​ല​വി​ൽ അ​ന​ധി​കൃ​ത​മാ​യി ഇ​റ​ച്ചി​ക്ക​ട​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

പ​രാ​തി വ്യാ​പ​ക​മാ​യ​തോ​ടെ​യാ​ണ് പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി പ്ര​വ​ർ​ത്ത​ന മേ​ഖ​ല തി​രി​ച്ച് അം​ഗീ​കൃ​ത അ​റ​വു​ശാ​ല​ക​ൾ ആ​രം​ഭി​ക്കു​ന്ന​തി​ന് ലൈ​സ​ൻ​സ് ന​ൽ​കാ​ൻ തീ​രു​മാ​നി​ച്ച​ത്. ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ച്ചു​വേ​ണം അ​റ​വു​ശാ​ല​ക​ൾ പ്ര​വ​ർ​ത്തി​പ്പി​ക്കാ​ൻ.

ലൈ​സ​ൻ​സ് ന​ൽ​കു​ന്ന അ​റ​വു​ശാ​ല​ക​ളി​ൽ വി​ല നി​യ​ന്ത്ര​ണ​വും ഏ​കീ​ക​ര​ണ​വും ഉ​ണ്ടാ​കും. ലൈ​സ​ൻ​സ് ഇ​ല്ലാ​തെ പ്ര​വ​ർ​ത്തി​ച്ചാ​ൽ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്.​കെ. ച​ന്ദ്ര​കു​മാ​ർ അ​റി​യി​ച്ചു.