ചോ​ഴി​യ​ക്കോട് അ​രി​പ്പ മോ​ഡേ​ൺ റസിഡ​ൻ​ഷ്യ​ൽ സ്കൂ​ളി​ൽ വ്യ​ക്തിത്വവി​ക​സ​ന ക്ലാ​സ് നടത്തി
Wednesday, July 17, 2024 6:44 AM IST
കു​ള​ത്തൂ​പ്പു​ഴ: പ​ട്ടി​ക​വ​ർ​ഗ വി​ക​സ​ന വ​കു​പ്പി​ന്‍റെ കീ​ഴി​ൽ പ്രവർ ത്തിക്കുന്ന ചോ​ഴി​യ​ക്കോ​ട് അ​രി​പ്പ മോ​ഡേ​ൺ റെ​സിഡ​ൻ​ഷ്യ​ൽ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ വി​ദ്യാ​ർ​ഥിക​ൾ​ക്കാ​യി വ്യ​ക്തിത്വവി​ക​സ​ന ക്ലാ​സ് സം​ഘ​ടി​പ്പി​ച്ചു. സ്കൂ​ൾ അ​സം​ബ്ലി ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ മോ​ട്ടി​വേ​ഷ​ൻ സ്പീ​ക്ക​ർ മ​നുകു​മാ​ർ അ​ലി​യാ​ട്ട് കു​ട്ടി​ക​ളു​മാ​യി സം​വ​ദി​ച്ചു.

വി​ദ്യാ​ർ​ഥിക​ൾ കൗ​മാ​ര കാ​ല​ഘ​ട്ട​ത്തി​ൽ നേ​രി​ടു​ന്ന​വ്യ​ക്തി​ത്വ​പ്ര​ശ്ന​ങ്ങ​ൾ, വ്യ​ക്തി​ത്വ വൈ​ക​ല്യ​ങ്ങ​ൾ, ന​ല്ലൊ​രു വ്യ​ക്തി​ത്വ​ത്തി​ന് ഉ​ട​മ​യാ​കാ​ൻ സ്വീ​ക​രി​ക്കേ​ണ്ട മാ​ർ​ഗ​നി​ർ​ദേശ​ങ്ങ​ൾ എ​ന്നി​വ​യെ​കു​റി​ച്ച് മു​ഖ്യാ​തി​ഥി കു​ട്ടി​ക​ളോ​ട് ചർച്ച ചെയ്തു. ച​ട​ങ്ങി​ന് സ്കൂ​ൾ മാ​നേ​ജ​ർ ഷാ​ഹി​ർ, സ്കൂ​ൾ കൗ​ൺ​സി​ല​ർ ബി​നോ, അ​ധ്യാ​പ​ക​ർ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.