സ്ത്രീ​ധ​ന​ത്തി​നെ​തി​രേ കാന്പയിൻ സം​ഘ​ടി​പ്പി​ച്ചു
Sunday, July 14, 2024 3:32 AM IST
അ​ഞ്ച​ല്‍ : സ്ത്രീ​ക​ള്‍​ക്കെ​തി​രേയു​ള്ള അ​തി​ക്ര​മ​ങ്ങ​ള്‍​ക്കും സ്ത്രീ​ധ​ന​ത്തി​നു​മെ​തി​രേ ഏ​രൂ​രി​ല്‍ കു​ടും​ബ​ശ്രീ സി​ഡി​എ​സ് ജെ​ൻ​ഡ​ർ റി​സോ​ഴ്സ് സെ​ന്‍റ​ർ വി​ജി​ല​ന്‍റ് ഗ്രൂ​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ത്യേ​ക കാ​ന്പ​യി​ൻ സം​ഘ​ടി​പ്പി​ച്ചു.

ഏ​രൂ​ർ പ​ഞ്ചാ​യ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ഹാ​ളി​ൽ പ്ര​സി​ഡ​ന്‍റ് ജി.​ അ​ജി​ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്‍റ് വി.​ രാ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ന്മാ​രാ​യ ഡോ​ൺ​വി​രാ​ജ്, ഷൈ​ൻ ബാ​ബു, ദി​വ്യ ജ​യ​ച​ന്ദ്ര​ൻ, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്‌ അം​ഗ​ങ്ങ​ളാ​യ മ​ഞ്ജു​ലേ​ഖ, അ​നു​രാ​ജ്, ചി​ന്നു വി​നോ​ദ്, സി​ഡി​എ​സ് ചെ​യ​ർ​പേ​ഴ്സ​ൺ സ​ജി​ന എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു. സി​ഡി​എ​സ്, എ​ഡി​എ​സ്, കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി സ്ത്രീ​ധ​ന വി​രു​ദ്ധ പ്ര​തി​ജ്ഞ​യോ​ടെ​യാ​ണ് സ​മാ​പി​ച്ച​ത്. പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി കൗ​ണ്‍​സി​ലിം​ഗ് സൈ​ക്കോ​ള​ജി​സ്റ്റ് സ്മി​ത ക്ലാ​സെ​ടു​ത്തു.