കെസിബിസി വനിതാ കമ്മീഷന് ഭാരവാഹികൾ ചുമതലയേറ്റു
Wednesday, February 19, 2025 3:00 AM IST
കൊച്ചി: കെസിബിസി വനിതാ കമ്മീഷന്റെ പുതിയ ഭരണസമിതി ചുമതലയേറ്റു. ചെയർമാൻ ബിഷപ് മാർ പീറ്റര്‍ കൊച്ചുപുരയ്ക്കല്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു.
ഒന്നിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ സാമൂഹികനന്മയിലേക്ക് നയിക്കുന്നവയാകണമെന്നും കമ്മീഷന്റെ പ്രവര്‍ത്തനങ്ങള്‍ ആത്മീയവളര്ച്ചയ്ക്കു സഹായകമാകണമെന്നും അദ്ദേഹം ഓർമിപ്പിച്ചു.
ഡോ. ജിബി ഗീവര്‍ഗീസാണ് പുതിയ എക്സിക്യൂട്ടീവ് സെക്രട്ടറി. കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ഫാ. തോമസ് തറയില്‍, ജയിന് ആന്‍സില്‍ ഫ്രാന്‍സിസ്, ഫാ. ബിജു കല്ലിങ്കല്‍, ഫാ. ജോസ് പാറയില്‍കട, ഡെല്‍സി ലൂക്കാച്ചന്, ആനി ജോസഫ്, ഷേര്‍ളി സ്റ്റാന്‍ലി, ബീനാ ജോഷി എന്നിവർ പ്രസംഗിച്ചു.