റിപ്പോര്‍ട്ട് പുറത്തുവിടണം: വി.സി. സെബാസ്റ്റ്യന്‍
Friday, February 21, 2025 3:26 AM IST
കൊച്ചി: ജെ.ബി. കോശി കമ്മീഷന്റെ റിപ്പോര്‍ട്ട് പുറത്തുവിടാതെ രഹസ്യമാക്കി വയ്ക്കുന്നതില്‍ ദുരൂഹതയുണ്ടെന്ന് സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവ. വി.സി. സെബാസ്റ്റ്യന്‍.
കേരളത്തിലെ എല്ലാ ക്രൈസ്തവവിഭാഗങ്ങള്‍ക്കും നീതിയും ക്ഷേമവും ഉറപ്പാക്കാന്‍ സര്‍ക്കാരിന്റെ ക്രൈസ്തവപദ്ധതി പ്രഖ്യാപനങ്ങള്ക്കാകണമെന്നും പൊതുസമൂഹത്തിന്റെ അറിവിലേക്ക് ജെ.ബി. കോശി കമ്മീഷൻ റിപ്പോര്‍ട്ട് സംസ്ഥാനസര്‍ക്കാര്‍ പൂര്‍ണമായി പുറത്തുവിടണമെന്നും വി.സി. സെബാസ്റ്റ്യന്‍ അഭ്യര്‍ഥിച്ചു.