ന്യായീകരിച്ച് കെ. സുധാകരന്; അത്ര വലിയ തെറ്റൊന്നും തരൂര്‍ പറഞ്ഞിട്ടില്ല
Thursday, February 20, 2025 6:02 AM IST
കോഴിക്കോട്: അത്ര വലിയ തെറ്റൊന്നും ശശി തരൂര്‍ പറഞ്ഞിട്ടില്ലെന്നും അദ്ദേഹത്തിന്റെ പ്രസ്താവന ചിലര്‍ വ്യാഖ്യാനിച്ചു വലുതാക്കിയതാണെന്നും കെപിസിസി പ്രസിഡന്റ് കെ. സുധാകരന്.
കോഴിക്കോട്ട് മാധ്യമ പ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. “പല സ്വഭാവക്കാരാണ് കോണ്‍ഗ്രസ് നേതാക്കള്‍. അവര്‍ അവരുടേതായ രീതിയില്‍ പ്രതികരിക്കും.
പക്ഷേ അതൊന്നും അത്ര ഗൗരവമായ വിമര്‍ശനമല്ലെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്”-കെ. സുധാകരന് പറഞ്ഞു. തരൂരിനെ നേരിട്ടു വിളിച്ചു സംസാരിച്ചുവെന്നും അദ്ദേഹത്തിനു നല്ല ഉപദേശം നല്‍കിയെന്നും കഴിഞ്ഞ ദിവസം സുധാകരന് പ്രതികരിച്ചിരുന്നു.