പാ​​​മ്പാ​​​ടി: കി​​​ണ​​​റി​ന്‍റെ പ​രി​സ​രം വൃ​​​ത്തി​​​യാ​​​ക്കു​​​ന്ന​​​തി​​​നി​​​ടെ കി​​​ണ​​​റ്റി​​​ല്‍ വീ​​​ണ ഗൃ​​​ഹ​​​നാ​​​ഥ​​​ൻ മ​​​രി​​​ച്ചു.​​​ എ​​​സ്എ​​​ന്‍ പു​​​രം ഈ​​​ട്ടി​​​ക്ക​​​ല്‍ ഇ.​​​കെ. മോ​​​ൻ (57) ആ​​​ണ് മ​​​രി​​​ച്ച​​​ത്.

ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ ഒ​​​ന്‍പ​​​തോ​​​ടെ​​​യാ​​​ണ് സം​​​ഭ​​​വം. ആ​​​ള്‍ മ​​​റ​​​യി​​​ല്ലാ​​​ത്ത കി​​​ണ​​​റി​​​നു​​​സ​​​മീ​​​പം തെ​​​ളി​​​ക്കു​​​ന്ന​​​തി​​​നി​​​ടെ അ​​​ബ​​​ദ്ധ​​​ത്തി​​​ല്‍ കി​​​ണ​​​റ്റി​​​ല്‍ വീ​​​ഴു​​​ക​​​യാ​​​യി​​​രു​​​ന്നു.

പാ​​​മ്പാ​​​ടി​​​യി​​​ല്‍നി​​​ന്ന് അ​​​ഗ്‌​​​നി​​​ര​​​ക്ഷാ​​​സേ​​​ന​​​യെ​​​ത്തി മൃ​​​ത​​​ദേ​​​ഹം പു​​​റ​​​ത്തെ​​​ടു​​​ത്തു. പാ​​​മ്പാ​​​ടി പോ​​​ലീ​​​സും സ്ഥ​​​ല​​​ത്തെ​​​ത്തി​​​യി​​​രു​​​ന്നു പാ​​​മ്പാ​​​ടി​​​യി​​​ലെ മ​​​യൂ​​​ര കോ​​​ള്‍ഡ് സ്റ്റോ​​​റേ​​​ജ് ഉ​​​ട​​​മ​​​യാ​​​ണ്.


സം​​​സ്‌​​​കാ​​​രം ഇ​​​ന്ന് 3.30ന് ​​​ഭ​​​വ​​​ന​​​ത്തി​​​ലെ ശു​​​ശ്രൂ​​​ഷ​​​ക​​​ള്‍ക്ക് ശേഷം നാ​​​ലി​​​നു കൂ​​​രോ​​​പ്പ​​​ട ഇ​​​ട​​​യ്ക്കാ​​​ട്ടു​​​കു​​​ന്ന് സെ​​​ന്‍റ് ജോ​​​ണ്‍സ് ഓ​​​ര്‍ത്ത​​​ഡോ​​​സ് പ​​​ള്ളി​​​യി​​​ല്‍. ഭാ​​​ര്യ: മ​​​ണ​​​ര്‍കാ​​​ട് മ​​​ണ്ണെ​​​ലി​​​ല്‍ ഉ​​​ഷാ​​​മോള്‍‍.