സ്കൂട്ടർ ഒന്നിന് 5000 രൂപ!; ഷോറൂമുകളില്‍നിന്ന് അനന്തു കൃഷ്ണൻ കമ്മീഷന് കൈപ്പറ്റി
Friday, February 21, 2025 3:26 AM IST
കൊച്ചി: പാതിവില തട്ടിപ്പുകേസില്‍ അറസ്റ്റിലായ പ്രതി അനന്തു കൃഷ്ണന് സ്കൂട്ടര്‍ ഷോറൂമുകളില്‍നിന്നു കമ്മീഷന് ഇനത്തില്‍ പണം കൈപ്പറ്റിയിരുന്നതായി വിവരം.
സ്കൂട്ടറൊന്നിന് 5000 രൂപ വീതമാണു കൈപ്പറ്റിയത്. ഈയിനത്തില്‍ മാത്രം ഏഴു കോടിയിലധികം അനന്തുവിന് ലഭിച്ചു. രാഷ്ട്രീയപാര്‍ട്ടിക്കും മറ്റും ഇതില്‍നിന്നാണു പണം നല്‍കിയതെന്നും വിവരമുണ്ട്.
അതിനിടെ, അനന്തുവുമായി അടുത്തു ബന്ധം പുലര്‍ത്തിയിരുന്നവരെയും സാമ്പത്തിക ഇടപാടുകളില്‍ പങ്കാളികളായവരെയും ചോദ്യം ചെയ്യാനൊരുങ്ങുകയാണ് ക്രൈംബ്രാഞ്ച് സംഘം. കൂടുതല്‍ പരാതിക്കാരില്‍നിന്നു വിവരങ്ങള്‍ ശേഖരിക്കും.