സര്‍ക്കാര്‍ അനാസ്ഥ വെടിയണം: കാത്തലിക് ടീച്ചേഴ്സ് ഗില്‍ഡ്
Friday, February 21, 2025 3:26 AM IST
കൊച്ചി: കേരളത്തിലെ പൊതുവിദ്യാഭ്യാസ രംഗത്തെ അധ്യാപക നിയമനാംഗീകാരവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ അനാസ്ഥ വെടിയണമെന്ന് കേരള കാത്തലിക് ടീച്ചേഴ്സ് ഗില്‍ഡ്.
പൊതുവിദ്യാഭ്യാസ സംവിധാനത്തില്‍ ഉടലെടുത്തിട്ടുള്ള സങ്കീര്‍ണതകള്‍ മൂലം എയ്ഡഡ് സ്കൂളുകളിലെ ആയിരക്കണക്കിന് അധ്യാപകരാണ് നിയമനാംഗീകാരം കാത്തിരിക്കുന്നത്.
ഇത്തരത്തിലുള്ള അനീതിയുടെ ഇരയാണ് താമരശേരി രൂപത വിദ്യാഭ്യാസ കോര്പറേറ്റിലെ കോടഞ്ചേരി സെന്റ് ജോസഫ്സ് എല്‍പി സ്കൂള്‍ അധ്യാപിക അലീന ബെന്നി.
അലീനയുടെ മരണം ഒറ്റപ്പെട്ട സംഭവമല്ല. അലീനയുടെ സ്കൂള്‍ നിയമനാംഗീകാരം വൈകാനിടയാക്കിയ സാഹചര്യങ്ങള്‍ വിരല്‍ ചൂണ്ടുന്നത് വിദ്യാഭ്യാസവകുപ്പ് ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥതയിലേക്കാണ്. മരണവുമായി ബന്ധപ്പെട്ട് മാനേജ്മെന്റിനെതിരേ പ്രചരിപ്പിക്കുന്ന തെറ്റിദ്ധാരണ വളര്‍ത്തുന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് ഉത്തരവാദിത്വപ്പെട്ട താമരശേരി കോര്‍പറേറ്റ് മാനേജ്മെന്റും സംഘടനകളും വ്യക്തമായി അറിയിച്ചിട്ടുണ്ട്.
നവകേരള നിര്‍മിതിയില്‍ കേരളത്തിലെ ക്രൈസ്തവസഭ നല്‍കിയിട്ടുള്ള സംഭാവനകളെ ബോധപൂര്‍വം തമസ്കരിക്കാനുള്ള ഗൂഢശ്രമങ്ങളെ ജാഗ്രതയോടെ കാണണം. അലീന ബെന്നിയുടെ മരണത്തിലേക്കു നയിച്ച കാരണങ്ങള്‍ കണ്ടെത്തി, ഇത്തരം ദാരുണമായ സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്നും കേരള കാത്തലിക് ടീച്ചേഴ്സ് ഗില്‍ഡ് സംസ്ഥാന സമിതി ആവശ്യപ്പെട്ടു.
അലീന ബെന്നിയുടെ അകാല വേര്‍പാടില്‍ സംസ്ഥാന സമിതി അനുശോചനം രേഖപ്പെടുത്തി.