ഹൃദ്രോഗ വിദഗ്ധരുടെ സമ്മേളനം കൊച്ചിയില്‍
Friday, February 21, 2025 3:26 AM IST
കൊച്ചി: ഹൃദ്രോഗ വിദഗ്ധരുടെ സംസ്ഥാന വാര്‍ഷിക സമ്മേളനം 22നും 23നും വൈറ്റില ഹോളിഡേ ഇന്‍ ഹോട്ടലില്‍ നടക്കുമെന്ന് സംഘാടകസമിതി ചെയര്മാന് ഡോ. ജോര്‍ജ് തയ്യില്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. 22ന് ഉച്ചകഴിഞ്ഞു രണ്ടിന് സമ്മേളനം ആരംഭിക്കും.
23നാണ് ഉദ്ഘാടനം. രാവിലെ പത്തിന് ഇന്ത്യന്‍ അക്കാഡമി ഓഫ് എക്കോകാര്‍ഡിയോഗ്രാഫി ദേശീയ പ്രസിഡന്റ് ഡോ. ആര്. മണിവസാഗം ഉദ്ഘാടനം ചെയ്യും. 40 ഓളം പ്രബന്ധങ്ങള്‍ സമ്മേളനത്തില്‍ അവതരിപ്പിക്കും.