ജെ.ബി. കോശി റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കണം: കെആര്‍എല്‍സിസി
Friday, February 21, 2025 3:26 AM IST
കൊച്ചി: കേരളത്തിലെ ക്രൈസ്തവരുടെ പിന്നാക്കാവസ്ഥ പഠിച്ച് പരിഹാരമാര്‍ഗങ്ങള്‍ നിര്‍ദേശിച്ചിട്ടുള്ള ജസ്റ്റീസ് ജെ.ബി. കോശി കമ്മീഷന് റിപ്പോര്‍ട്ട് സമ്പൂര്‍ണമായി പ്രസിദ്ധീകരിക്കണമെന്ന് കെആര്‍എല്‍സിസി ആവശ്യപ്പെട്ടു.
കമ്മീഷന് ശിപാര്‍ശകള്‍ നടപ്പാക്കാന്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന സ്വാഗതാര്‍ഹമാണ്. ഈ നടപടികള്‍ എന്തെല്ലാമാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും എറണാകുളത്ത് നടന്ന കെആര്‍എല്‍സിസി നിര്‍വാഹക സമിതി യോഗം ആവശ്യപ്പെട്ടു.
കേരളത്തിന്റെ തീരക്കടലില്‍നിന്ന് മണല്‍ ഖനനം ചെയ്യാനുള്ള നടപടികളില്‍നിന്നു സര്‍ക്കാര്‍ പിന്മാറണം. ഈ നടപടി ഉളവാക്കുന്ന പാരിസ്ഥിതിക വിനാശം അതിഭീകരമാണെന്നും യോഗം വിലയിരുത്തി. പ്രസിഡന്റ് ബിഷപ് ഡോ. വര്‍ഗീസ് ചക്കാലക്കല്‍ അധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡന്റ് ജോസഫ് ജൂഡ്, ജനറല്‍ സെക്രട്ടറി റവ. ഡോ. ജിജു ജോര്‍ജ് അറക്കത്തറ, മുന്‍ ജനറല്‍ സെക്രട്ടറി ഫാ. തോമസ് തറയില്‍, സെക്രട്ടറിമാരായ മെറ്റില്‍ഡ മൈക്കിള്‍, പാട്രിക് മൈക്കിള്‍, ട്രഷറര്‍ ബിജു ജോസി, കെഎല്‍സിഡബ്ല്യുഎ പ്രസിഡന്റ് ഷേര്‍ളി സ്റ്റാന്‍ലി, കെസിവൈഎം ലാറ്റിന്‍ ജനറല്‍ സെക്രട്ടറി അനിദാസ്, മോണ്‍. ജെന്സണ് പുത്തന്‍വീട്ടില്‍, പി.ആര്. കുഞ്ഞച്ചന്, എസ്. മില്‍ട്ടണ്‍, കമ്മീഷന് സെക്രട്ടറിമാരായ ഡോ. ജോണി സേവ്യര്‍ പുതുകാട്ട്, ബാബു തണ്ണിക്കോട്ട്, ഫാ.ജോണ്സണ് പുത്തന്‍വീട്ടില്‍, ഫാ. മാത്യൂ പുതിയാത്ത്, ഫാ. ആന്റണി അറക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.