ട്രെയിനിന്റെ അടിയില്‍പെട്ട് സ്റ്റേഷന് മാസ്റ്റര്‍ക്ക് ദാരുണാന്ത്യം
Friday, February 21, 2025 3:26 AM IST
വെള്ളറട (തിരുവനന്തപുരം): ട്രെയിനില്‍ കയറാന്‍ ശ്രമിക്കവേ കാൽ വഴുതി ട്രെയിനിന്റെ അടിയില്‍ പെട്ട് മലയാളി സ്റ്റേഷന്മാസ്റ്റര് മരിച്ചു.
മധുര കല്ലിഗുഡി സ്റ്റേഷനിലെ സ്റ്റേഷന്മാസ്റ്റർ, ഒറ്റശേഖരമംഗലം പഴയ പോസ്റ്റ് ഓഫീസിനു സമീപം ആര്യങ്കോട് വീട്ടില്‍ ചന്ദ്രശേഖരന്റെയും അനിതയുടെയും മകനായ അനു ശേഖര്‍ (31) ആണ് മരിച്ചത്.
ഇന്നലെ രാവിലെയാണ് ദാരുണ സംഭവം നടന്നത്. അവധി കഴിഞ്ഞു നാട്ടില്‍ നിന്നും ഡ്യൂട്ടിക്ക് പോകാന്‍ മധുരയിലെത്തി ചെങ്കോട്ട – ഈറോഡ് ട്രെയിനിലേക്ക് ഓടിക്കയറാന്‍ ശ്രമിക്കുമ്പോഴാണ് അപകടം സംഭവിച്ചത്.
സംഭവ സ്ഥലത്തുതന്നെ അനുശേഖര്‍ മരിച്ചു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോര്‍ട്ടത്തിനുശേഷം വിട്ടുനല്‍കും. സഹോദരന് അരുണ്‍ ശേഖര്‍ തൃശിനാപ്പള്ളി റെയില്‍വേ സ്റ്റേഷനില്‍ ലോക്കൊപൈലറ്റ് ആണ്.