അപകടത്തില്‍ ബൈക്ക് യാത്രികന് മരിച്ചു
Friday, February 21, 2025 3:25 AM IST
കൊച്ചി: വെല്ലിംഗ്ടന് ഐലൻഡ് എടിഎസ് ജംഗഷനില്‍ വാഹനപകടത്തില്‍ ബൈക്ക് യാത്രികന് മരിച്ചു. പനയപ്പിള്ളി കൊച്ചിന് കോളജ് റോഡില്‍ സിദര്‍ വീട്ടില്‍ സുബ്രഹ്മണ്യന്റെ മകന് നാഗരാജന്(രാജേഷ് 52) ആണു മരിച്ചത്. ഇന്നലെ ഉച്ചകഴിഞ്ഞ് 2.20 ഓടെയായിരുന്നു സംഭവം.
നാഗരാജന് തേവര ഭാഗത്തുനിന്ന് തോപ്പുംപടിയിലേക്ക് ബൈക്കില്‍ വരുന്പോൾ എതിര് ഭാഗത്തുനിന്ന് റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ബസിനെ ഓവര്‍ടേക്ക് ചെയ്തു വരികയായിരുന്ന ടെമ്പോ ട്രാവലറിന്റെ പിന്‍ഭാഗം ബൈക്കില്‍ ഇടിക്കുകയായിരുന്നു. നിയന്ത്രണം വിട്ടു റോഡിലേക്ക് തെറിച്ചുവീണ നാഗരാജനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. ഹാര്‍ബര്‍ പോലീസ് കേസെടുത്തു.
അമ്മ: വിജയ. ഭാര്യ: അശ്വതി തോപ്പുംപടി ഔവര്‍ ലേഡീസ് ഹയര്‍ സെക്കൻഡറി സ്കൂള്‍ അധ്യാപികയാണ്. മക്കള്‍: നയന, നന്ദു.