വയനാട് ദുരന്തം: 42 കുട്ടികളുടെ തുടര്‍പഠനം കൗണ്‍സില്‍ ഓഫ് സിബിഎസ്ഇ
സ്കൂള്‍സ് ഏറ്റെടുക്കും
Thursday, February 20, 2025 6:02 AM IST
കൊച്ചി: വയനാട്ടിൽ ഉരുൾപൊട്ടൽ ദുരന്തബാധിതരായ 42 കുട്ടികളുടെ തുടര്‍പഠനം കൗണ്‍സില്‍ ഓഫ് സിബിഎസ്ഇ സ്കൂള്‍സ് ഏറ്റെടുക്കുമെന്ന് സെക്രട്ടറി ജനറല്‍ ഡോ. ഇന്ദിരാ രാജന് അറിയിച്ചു.
ദുരന്തമേഖലയില്‍ സന്ദര്‍ശിച്ചശേഷം മേപ്പാടി മൗണ്ട് ടാബോര്‍ ഇംഗ്ലീഷ് സ്കൂളില്‍ നടന്ന യോഗത്തിലാണ് അവര്‍ ഇക്കാര്യം അറിയിച്ചത്. ദുരന്തം നേരിട്ടു ബാധിച്ച വിദ്യാര്‍ഥികളുടെ രക്ഷിതാക്കള്‍, പിടിഎ ഭാരവാഹികള്‍, സ്കൂള്‍ അധികൃതര്‍ എന്നിവര്‍ പങ്കെടുത്തു.