ഭിന്നശേഷി സംവരണം: ഉന്നതതലയോഗം വിളിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി
Wednesday, February 19, 2025 3:00 AM IST
തിരുവനന്തപുരം: ഭിന്നശേഷി സംവരണംമൂലം നിയമനാംഗീകാരം ലഭിക്കാത്ത അധ്യാപകരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി.
കെസിബിസി വിദ്യാഭ്യാസ കമ്മീഷൻ പ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് മന്ത്രി ഇക്കാര്യമറിയിച്ചത്. ഭിന്നശേഷി സംവരണ പ്രശ്നം ചർച്ച ചെയ്യാൻ ഉന്നതതലയോഗം മാർച്ച് ആദ്യം വിളിച്ചുചേർക്കുമെന്നു വിദ്യാഭ്യാസ മന്ത്രി കൂടിക്കാഴ്ചയിൽ ഉറപ്പുനല്‍കി.
റവന്യുമന്ത്രി കെ. രാജൻ മുൻകൈ എടുത്ത് നടത്തിയ കൂടിക്കാഴ്ചയിൽ കെസിബിസി മാനേജേഴ്സ് കണ്‍സോർഷ്യം പ്രസിഡന്റ് ഫാ. ഡൊമിനിക് അയലൂപറമ്പിൽ, ടീച്ചേഴ്സ് ഗിൽഡ് സംസ്ഥാന പ്രസിഡന്റ് ടോം മാത്യു, മുൻ പ്രസിഡന്റ് ജോഷി വടക്കൻ, സംസ്ഥാന ഭാരവാഹികളായ ജി. ബിജു, റോബിൻ മാത്യു, ബിജു പി. ആന്റണി, സി.എ. ജോണി, തൃശൂർ അതിരൂപത പ്രസിഡന്റ് എ.ഡി. സാജു എന്നിവർ പങ്കെടുത്തു.
ഭിന്നശേഷിസംവരണത്തിന്റെ പേരിൽ സംസ്ഥാനത്ത് എയ്ഡഡ് മേഖലയിലെ 16,000ൽപരം അധ്യാപകരാണ് ദിവസവേതനം പോലും ലഭ്യമാകാതെ ജോലി ചെയ്യുന്നത്.