ജെഇഇ മെയിൻ വിജയികളെ അനുമോദിച്ചു
Wednesday, February 19, 2025 1:21 AM IST
പാലാ: 2025 വർഷത്തെ ജെഇഇ മെയിൻ സെഷൻ-1 പരീക്ഷയിൽ മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ബ്രില്ല്യന്റ് ക്യാന്പസിൽ നടന്ന ചടങ്ങിൽ അനുമോദിച്ചു.
99.9 പേർസെന്റൈൽ സ്കോറിനു മുകളിൽ നേടിയ 16 പേരുൾപ്പെടെ 99 പേർസെന്റൈലിനു മുകളിൽ നേടിയ 300 വിദ്യാർഥികൾക്ക് മെമന്റോ നൽകി ആദരിച്ചു. അനുമോദന യോഗത്തിൽ ബ്രില്ല്യന്റ് ഡയറക്ടർമാരായ ബി. സന്തോഷ് കുമാർ, സ്റ്റീഫൻ ജോസഫ്, പി. ജോർജ് തോമസ്, സെബാസ്റ്റ്യൻ ജി. മാത്യു എന്നിവർ പ്രസംഗിച്ചു.
വിജയികളെ ബ്രില്ല്യന്റിലെ അധ്യാപകരും സ്റ്റാഫംഗങ്ങളും അനുമോദിച്ചു. 98 പേർസന്റൈലിനു മുകളിൽ ബ്രില്ല്യന്റിൽനിന്ന് 700 കുട്ടികളാണുള്ളത്. 96 പേർസന്റൈലിന് മുകളിൽ 1700 വിദ്യാർഥികളും, 95 പേർസന്റൈലിന് മുകളിൽ 2100 വിദ്യാർഥികളുമുണ്ട്.
ഈ വർഷത്തെ ജെഇഇ അഡ്വാൻസ്ഡ് പ്രവേശന പരിശീലനത്തിനായുള്ള ബാച്ചിലേക്ക് ഇപ്പോൾ അഡ്മിഷൻ ലഭ്യമാണ്.
വിവരങ്ങൾക്ക് www.brilliantpala.org, 04822206100.