അപകീർത്തിപരമായ വാർത്ത നൽകിയാൽ നിയമനടപടിയെന്ന്
Wednesday, February 19, 2025 1:21 AM IST
ആലുവ: ഫെഡറൽ ബാങ്കിന്റെ പോട്ട ശാഖയിൽ നടന്ന കവർച്ചയുമായി ബന്ധപ്പെട്ട് ജീവനക്കാരെ സംശയനിഴലിൽ നിർത്തുന്ന ഓൺലൈൻ വാർത്തകൾക്കെതിരേ ഫെഡറൽ ബാങ്ക് ഓഫീസേഴ്സ് അസോസിയേഷൻ ശക്തമായി പ്രതിഷേധിച്ചു.
ജീവനക്കാരെ മാനസികമായി തളർത്തുന്ന രീതിയിലുള്ള വാർത്തകൾ നൽകുന്നത് ഇനിയും തുടർന്നാൽ ശക്തമായ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും അസോസിയേഷൻ ജനറൽ സെക്രട്ടറി പി.ആർ. ഷിമിത്ത് അറിയിച്ചു.
സർക്കാർ, ജനപ്രതിനിധികൾ, പോലീസ്, പ്രതിസന്ധിഘട്ടത്തിൽ ജീവനക്കാർക്കൊപ്പം നിന്ന ഫെഡറൽ ബാങ്ക് മാനേജ്മെന്റ്, പൊതുജനങ്ങൾ എന്നിവർക്ക് നന്ദി പറയുന്നതായും അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.