ഹർജി വീണ്ടും മാറ്റി
Wednesday, February 19, 2025 1:21 AM IST
തിരുവനന്തപുരം: പാതിവില തട്ടിപ്പ് കേസിൽ പ്രതിയായ സത്യസായി ട്രസ്റ്റ് എക്സിക്യൂട്ടീവ് ഡയറക്ടർ കെ.എൻ. ആനന്ദകുമാർ സമർപ്പിച്ച മുൻകൂർജാമ്യ ഹർജി പരിഗണിക്കുന്നതു വീണ്ടും മാറ്റി.
പോലീസ് റിപ്പോർട്ട് കോടതിയിൽ ഹാജരാക്കാത്തതിനെതുടർന്നാണ് കേസ് മാറ്റിവയ്ക്കുന്നത്. ഇതു രണ്ടാംതവണയാണ് പോലീസ് അനാസ്ഥ കാരണം വാദം കേൾക്കാതെ ഹർജി മാറ്റുന്നത്. തിരുവനന്തപുരം ഒന്നാം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണു ഹർജി പരിഗണിക്കുന്നത്.