ക​​​ണ്ണൂ​​​ര്‍: ക​​​ണ്ണൂ​​​ർ പ്ര​​​സ്‌​​​ക്ല​​​ബി​​​ന്‍റെ സ്ഥാ​​​പ​​​ക പ്ര​​​സി​​​ഡ​​​ന്‍റും പ്ര​​​മു​​​ഖ പ​​​ത്ര​​​പ്ര​​​വ​​​ര്‍​ത്ത​​​ക​​​നു​​​മാ​​​യി​​​രു​​​ന്ന പാ​​​മ്പ​​​ന്‍ മാ​​​ധ​​​വ​​​ന്‍റെ സ്മ​​​ര​​​ണ​​​യ്ക്ക് പ​​​ത്ര​​​പ്ര​​​വ​​​ര്‍​ത്ത​​​ക യൂ​​​ണി​​​യ​​​ന്‍ ക​​​ണ്ണൂ​​​ര്‍ ജി​​​ല്ലാ ക​​​മ്മി​​​റ്റി ഏ​​​ര്‍​പ്പെ​​​ടു​​​ത്തി​​​യ പ​​​ത്ര​​​പ്ര​​​വ​​​ര്‍​ത്ത​​​ക അ​​​വാ​​​ര്‍​ഡി​​​ന് എ​​​ന്‍​ട്രി​​​ക​​​ള്‍ ക്ഷ​​​ണി​​​ക്കു​​​ന്നു.

റൂ​​​റ​​​ൽ റി​​​പ്പോ​​​ർ​​​ട്ടിം​​​ഗി​​​നാ​​​ണ് ഇ​​​ത്ത​​​വ​​​ണ പു​​​ര​​​സ്‌​​​കാ​​​രം. പ​​​തി​​​നാ​​​യി​​​രം രൂ​​​പ​​​യും ഫ​​​ല​​​ക​​​വും ഉ​​​ള്‍​പ്പെ​​​ട്ട പു​​​ര​​​സ്‌​​​കാ​​​ര​​​ത്തി​​​ന് 2024 ജ​​​നു​​​വ​​​രി ഒ​​​ന്നി​​​നും ഡി​​​സം​​​ബ​​​ര്‍ 31 നും ​​​ഇ​​​ട​​​യി​​​ല്‍ മ​​​ല​​​യാ​​​ള പ​​​ത്ര​​​ങ്ങ​​​ളി​​​ല്‍ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ച റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ളാ​​​ണ് പ​​​രി​​​ഗ​​​ണി​​​ക്കു​​​ക.


പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ച പേ​​​ജി​​​ന്‍റെ ഒ​​​റി​​​ജി​​​ന​​​ലും മൂ​​​ന്ന് പ​​​ക​​​ർ​​​പ്പു​​​ക​​​ളും, ബ​​​യോ ഡാ​​​റ്റ​​​യും ജോ​​​ലി​​​ചെ​​​യ്യു​​​ന്ന സ്ഥാ​​​പ​​​ന​​​ത്തി​​​ലെ മേ​​​ല​​​ധി​​​കാ​​​രി​​​യു​​​ടെ സാ​​​ക്ഷ്യ​​​പ​​​ത്ര​​​വും സ​​​ഹി​​​തം അ​​​യ​​​യ്ക്ക​​​ണം. ഒ​​​രാ​​​ളു​​​ടെ ഒ​​​രു എ​​​ന്‍​ട്രി മാ​​​ത്ര​​​മേ സ്വീ​​​ക​​​രി​​​ക്കൂ.

എ​​​ന്‍​ട്രി​​​ക​​​ള്‍ മാ​​​ർ​​​ച്ച് അ​​​ഞ്ചു വ​​​രെ സ്വീ​​​ക​​​രി​​​ക്കും. അ​​​യ​​​യ്ക്കു​​​ന്ന ക​​​വ​​​റി​​​നു​​​പു​​​റ​​​ത്ത് ‘പാ​​​മ്പ​​​ൻ മാ​​​ധ​​​വ​​​ൻ സ്മാ​​​ര​​​ക അ​​​വാ​​​ർ​​​ഡ്’ എ​​​ന്ന് രേ​​​ഖ​​​പ്പെ​​​ടു​​​ത്ത​​​ണം. വി​​​ലാ​​​സം : സെ​​​ക്ര​​​ട്ട​​​റി, ക​​​ണ്ണൂ​​​ർ പ്ര​​​സ് ക്ല​​​ബ്, ക​​​ണ്ണൂ​​​ർ-670001.