കലാകാരൻ ബോസ് കൃഷ്ണമാചാരിക്ക് അവാർഡ്
Tuesday, February 18, 2025 2:24 AM IST
കൊച്ചി: പ്രശസ്ത കലാകാരനും കൊച്ചി-മുസിരിസ് ബിനാലെയുടെ സഹസ്ഥാപകനും ക്യൂറേറ്ററുമായ ബോസ് കൃഷ്ണമാചാരിക്ക് ലൈഫ് ടൈം ഡിസൈൻ എക്സലൻസ് അവാർഡ്.
കർണാവതി സർവകലാശാലയും യുണൈറ്റഡ് വേൾഡ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനും ചേർന്നാണു പുരസ്കാരം ഏർപ്പെടുത്തിയത്.
അഹമ്മദാബാദ് ഡിസൈൻ വീക്കിന്റെ ആറാമത് പതിപ്പിൽ ഓസ്കർ അവാർഡ് ജേതാവായ ശബ്ദ കലാകാരനും ശില്പിയുമായ റസൂൽ പൂക്കുട്ടിയിൽനിന്ന് ബോസ് കൃഷ്ണമാചാരി അവാർഡ് ഏറ്റുവാങ്ങി.