മികച്ച തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
Tuesday, February 18, 2025 2:24 AM IST
തൃശൂർ: സംസ്ഥാനത്തെ മികച്ച തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള സ്വരാജ് ട്രോഫി, മഹാത്മാ പുരസ്കാരം, മഹാത്മാ അയ്യങ്കാളി പുരസ്കാരം, ലൈഫ് മിഷൻ പുരസ്കാരങ്ങൾ മന്ത്രി എം.ബി. രാജേഷ് പ്രഖ്യാപിച്ചു.
സംസ്ഥാനതലത്തിൽ ആദ്യ മൂന്നു സ്ഥാനക്കാർക്കു യഥാക്രമം 50 ലക്ഷം, 40 ലക്ഷം, 30 ലക്ഷം രൂപയും ജില്ലാതലത്തിൽ ആദ്യ രണ്ടു സ്ഥാനക്കാർക്ക് 20 ലക്ഷം, പത്തു ലക്ഷം രൂപയുമാണു നല്കുക.
സ്വരാജ് ട്രോഫി പുരസ്കാരങ്ങൾ:
മികച്ച ജില്ലാ പഞ്ചായത്ത്- കൊല്ലം ജില്ലാ പഞ്ചായത്ത് (ഒന്നാംസ്ഥാനം), തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് (രണ്ടാംസ്ഥാനം). മികച്ച ബ്ലോക്ക് പഞ്ചായത്ത്- മലപ്പുറം പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് (ഒന്നാംസ്ഥാനം), തൃശൂർ കൊടകര ബ്ലോക്ക് പഞ്ചായത്ത് (രണ്ടാംസ്ഥാനം), കാസർഗോട് നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് (മൂന്നാംസ്ഥാനം).
മികച്ച ഗ്രാമപഞ്ചായത്ത്- കോട്ടയം വെളിയന്നൂർ (ഒന്നാംസ്ഥാനം), തിരുവനന്തപുരം ഉഴമലയ്ക്കൽ (രണ്ടാംസ്ഥാനം), തൃശൂർ മറ്റത്തൂർ (മൂന്നാംസ്ഥാനം). മികച്ച മുനിസിപ്പാലിറ്റി- ഗുരുവായൂർ (ഒന്നാംസ്ഥാനം), വടക്കാഞ്ചേരി (രണ്ടാംസ്ഥാനം), ആന്തൂർ (മൂന്നാംസ്ഥാനം). മികച്ച കോർപറേഷൻ- തിരുവനന്തപുരം.
ജില്ലാതല പുരസ്കാരങ്ങൾ:
മികച്ച ഗ്രാമപഞ്ചായത്ത് (ജില്ല, യഥാക്രമം ഒന്ന്, രണ്ട് സ്ഥാനങ്ങൾ) തിരുവനന്തപുരം- ആര്യനാട്, പുല്ലമ്പാറ. കൊല്ലം- കുന്നത്തൂർ, ശാസ്താംകോട്ട. പത്തനംതിട്ട- അരുവാപ്പുലം, പന്തളം തെക്കേക്കര. ആലപ്പുഴ- മുട്ടാർ, വീയപുരം. കോട്ടയം- തിരുവാർപ്പ്, മരങ്ങാട്ടുപിള്ളി. ഇടുക്കി- ഇരട്ടയാർ, ഉടുമ്പന്നൂർ. എറണാകുളം- പാലക്കുഴ, മാറാടി. തൃശൂർ- എളവള്ളി, നെന്മണിക്കര. പാലക്കാട്- വെള്ളിനേഴി, വിളയൂർ. മലപ്പുറം- മാറാഞ്ചേരി, എടപ്പാൾ. കോഴിക്കോട്- മണിയൂർ, മരുതോങ്കര. വയനാട്- മീനങ്ങാടി, വൈത്തിരി. കണ്ണൂർ- കരിവെള്ളൂർ പെരളം, പെരിങ്ങോം വയക്കര. കാസർഗോഡ്- വലിയപറമ്പ, ചെറുവത്തൂർ.
സംസ്ഥാനതല മഹാത്മാ പുരസ്കാരം:
ബ്ലോക്ക് പഞ്ചായത്ത്- തിരുവനന്തപുരം പെരുംകടവിള (ഒന്നാംസ്ഥാനം), കാസർഗോഡ് നീലേശ്വരം (രണ്ടാംസ്ഥാനം), പാലക്കാട് അട്ടപ്പാടി (മൂന്നാംസ്ഥാനം).
ഗ്രാമപഞ്ചായത്ത്- തിരുവനന്തപുരം ഒറ്റശേഖരമംഗലം (ഒന്നാംസ്ഥാനം), ആലപ്പുഴ മുട്ടാർ (രണ്ടാംസ്ഥാനം), തിരുവനന്തപുരം കള്ളിക്കാട് (മൂന്നാംസ്ഥാനം).