മുനമ്പം ഭൂപ്രശ്നം: മനുഷ്യ ചങ്ങല ഇന്ന്
Sunday, January 5, 2025 2:01 AM IST
വൈപ്പിന്‍: മുനമ്പം ഭൂസംരണത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് വൈപ്പിന്‍ ബേസിക് ക്രിസ്റ്റ്യന്‍ കമ്യൂണിറ്റിയുടെ നേതൃത്വത്തിലുള്ള മനുഷ്യ ചങ്ങല ഇന്ന്.
സംസ്ഥാന പാതയില്‍ ഫോര്‍ട്ട് വൈപ്പിന്‍ മുതല്‍ മുനമ്പം ഭൂസമരപന്തല്‍വരെ 25 കിലോമീറ്റര്‍ ദൈര്‍ഘ്യത്തിലാണ് മനുഷ്യച്ചങ്ങല തീര്‍ക്കുന്നത്. വൈകിട്ട് നാലിന് ആരംഭിക്കുന്ന മനുഷ്യച്ചങ്ങലയില്‍ കാല് ലക്ഷത്തോളം പേര് കണ്ണികളാകും.
ഫോര്ട്ട്വൈപ്പിനില് വരാപ്പുഴ രൂപത സഹായമെത്രാന്‍ ഡോ. ആന്റണി വാലുങ്കലും മുനമ്പത്ത് സമരപ്പന്തലില്‍ കോട്ടപ്പുറം രൂപത മെത്രാന് ഡോ. അംബ്രോസ് പുത്തന്‍വീട്ടിലും ഉദ്ഘാടനം ചെയ്യും. ഇതിന്റെ ഭാഗമായി ഇന്നലെ പളളി പ്പുറം മഞ്ഞുമാതാ ഇടവകയില്‍ അവലോകന യോഗം നടത്തി.
കമ്മീഷന്റെ സന്ദർശനത്തിൽ തൃപ്തിയെന്ന് സമരസമിതി
മുനന്പം: മുനമ്പത്തു ജുഡീഷൽ കമ്മീഷന്റെ സന്ദർശനത്തിൽ പ്രതീക്ഷയുണ്ടെന്ന് ഭൂസംരക്ഷണ സമിതി. ജനങ്ങളുടെ ആവശ്യമറിഞ്ഞുള്ള തീരുമാനം സർക്കാരിന്റെ ഭാഗത്തു നിന്നുകൂടി ഉണ്ടാകുമെന്നാണു പ്രതീക്ഷയെന്നും സമരസമിതി കൺവീനർ ജോസഫ് ബെന്നി കുറുപ്പശേരി പറഞ്ഞു. മുനമ്പം ജനത നടത്തുന്ന റിലേ നിരാഹര സമരം
85-ാം ദിനത്തിലേക്കെത്തി. ഇന്നലത്തെ സമരം ഫാ. ആന്റണി സേവ്യർ തറയിൽ ഉദ്ഘാടനം ചെയ്തു.