ഗോവിന്ദനെതിരേ കേസെടുക്കണം: കെ. സുരേന്ദ്രൻ
Sunday, January 5, 2025 2:01 AM IST
തൃശൂർ: സനാതനധർമം അശ്ലീലമാണെന്നു പറഞ്ഞ സിപിഎം സംസ്ഥാനസെക്രട്ടറി എം.വി. ഗോവിന്ദനെതിരേ കേസെടുക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ.
ഇത്തരം പരാമർശത്തിലൂടെ കോടിക്കണക്കിനു വരുന്ന ഭാരതീയരെയും ഭാരതസംസ്കാരത്തെയുമാണ് ഗോവിന്ദൻ അപമാനിച്ചതെന്ന് അദ്ദേഹം തൃശൂരിൽ മാധ്യമപ്രവർത്തകരോടു പറഞ്ഞു.
ഗോവിന്ദനെതിരേ കേസെടുത്തു നിയമനടപടി സ്വീകരിക്കണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു. മറ്റേതെങ്കിലും വിശ്വാസപ്രമാണത്തെ അപമാനിക്കാനുള്ള ധൈര്യം സിപിഎമ്മിനോ പിണറായിക്കോ ഗോവിന്ദനോ ഉണ്ടോ എന്നും സുരേന്ദ്രൻ ചോദിച്ചു.