എല്‍കെ ഷോര്‍ട് ഫിലിം ഫെസ്റ്റിവല്‍: രജിസ്ട്രേഷന് ആരംഭിച്ചു
Sunday, January 5, 2025 2:01 AM IST
കൊച്ചി: കൊച്ചി ആസ്ഥാനമായുള്ള എല്‍കെ ഷോര്‍ട് ഫിലിം ഫെസ്റ്റിവലിലേക്ക് രജിസ്റ്റേഷന് ആരംഭിച്ചു. അഞ്ച് മിനിറ്റ് മുതല്‍ 30 മിനിറ്റ് വരെ ദൈര്‍ഘ്യമുള്ള ഷോര്‍ട് ഫിലിമുകള്‍ അയയ്ക്കാം.
കഴിഞ്ഞ ഒരുവര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കിയ ഷോര്‍ട് ഫിലിമുകളാണ് അയക്കേണ്ടത്. സംവിധായകനും മുന്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ കമല്‍ ആയിരിക്കും ജൂറി ചെയര്മാന്. ഫെബ്രുവരിയില്‍ കൊച്ചിയിലെ ഗോകുലം പാര്‍ക്ക് കണ്വന്ഷന് സെന്ററിലാണ് എല്‍കെ ഷോര്‍ട് ഫിലിം ഫെസ്റ്റിവല്‍ നടക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9995008501, 9995008105.