കാറിലിടിച്ചു വീണ ബൈക്ക് യാത്രികന് തലയിലൂടെ ലോറി കയറി മരിച്ചു
Monday, January 6, 2025 4:47 AM IST
ഒല്ലൂർ: കാറിനു പിന്നിലിടിച്ചു റോഡിലേക്കു തെറിച്ചുവീണ ബൈക്ക് യാത്രികനായ യുവാവ് തലയിലൂടെ ലോറി കയറി മരിച്ചു. മണ്ണുത്തി പാണ്ടിപ്പറന്പ് സ്വദേശി തൃക്കരിയൂർ വീട്ടിൽ ജിഷ്ണു (27) ആണ് മരിച്ചത്.
സംസ്ഥാന പാതയിൽ എടക്കുന്നിയിൽ ഇന്നലെ വൈകുന്നേരം 5.30നാണു സംഭവം. തലോറിൽനിന്നു തൃശൂരിലേക്കു പോകുന്നതിനിടെ ബൈക്ക് അതേ ദിശയിലുണ്ടായിരുന്ന കാറിനു പിന്നിൽ ഇടിക്കുകയായിരുന്നു. തെറിച്ചുവീണ യുവാവ് തൃശൂരിൽനിന്ന് എറണാകുളത്തേക്കു പോയ ലോറിയുടെ മുന്നിൽവീണു. തലയിലൂടെ ലോറി കയറി ജിഷ്ണു സംഭവസ്ഥലത്തുതന്നെ മരിച്ചു. മൃതദേഹം ജില്ലാ ആശുപത്രിയിലേക്കു മാറ്റിയതായി ഒല്ലൂർ പോലീസ് അറിയിച്ചു.