ജോ​ണ്‍​സ​ണ്‍ വേ​ങ്ങ​ത്ത​ടം

തി​രു​വ​ന​ന്ത​പു​രം: വെ​യി​ല​ത്തു വാ​ടാ​ത്ത ആ​വേ​ശ​മാ​യി മൂ​ന്നാംദി​നം. അ​ര​ങ്ങു​ത​ക​ര്‍​ത്ത് മി​മി​ക്രി​യും മോ​ണോ ആ​ക്ടും മ​ന​സ് കു​ളി​ര്‍​പ്പി​ച്ച് ഭ​ര​ത​നാ​ട്യ​വും കു​ച്ചി​പ്പു​ടി​യും തി​രു​വാ​തി​ര​യും കേ​ര​ള​ന​ട​ന​വും സ​ദ​സി​നെ ഒ​ന്നാ​കെ കൈ​യി​ലെ​ടു​ത്ത് ച​വി​ട്ടു​നാ​ട​ക​വും മൂ​കാ​ഭി​ന​യ​വും പു​തു​മ​പ​ക​ര്‍​ന്ന മ​ല​പു​ല​യ ആ​ട്ട​വും ആ​വേ​ശം ഒ​ട്ടു​ചോ​രാ​തെ ദ​ഫ്മു​ട്ടും പ​രി​ച​മു​ട്ടും കോ​ല്‍​ക്ക​ളി​യും. ഇ​വ​യെ​ല്ലാം ആ​സ്വാ​ദ​ക​ഹൃ​ദ​യ​ങ്ങ​ള്‍​ക്കു സ​മ്മാ​നി​ച്ച​തു ധ​ന്യ​നി​മി​ഷ​ങ്ങ​ള്‍.

പ്ര​വൃ​ത്തി ദി​ന​മാ​യി​ട്ടും കാ​ണി​ക​ളട​ക്കം മി​ക​ച്ച പ​ങ്കാ​ളി​ത്ത​മു​ണ്ട് എ​ല്ലാ​യി​ട​ത്തും. ക​ലോ​ത്സ​വ​ത്തി​ലെ സൂ​പ്പ​ര്‍​ഹി​റ്റ് മ​ത്സ​ര​ങ്ങ​ള്‍ കാ​ണാ​ന്‍ രാ​വി​ലെ മു​ത​ല്‍ കാ​ണി​ക​ളു​ടെ ഒ​ഴു​ക്കാ​യി​രു​ന്നു.

മൂ​കാ​ഭി​ന​യ വേ​ദി​യി​ല്‍ വ​യ​നാ​ടി​ന്‍റെ ദു:​ഖ​വും അ​തി​ജീ​വ​ന​വു​മാ​യി​രു​ന്നു നി​റ​ഞ്ഞു നി​ന്ന​ത്. ഹൈ​സ്‌​കൂ​ള്‍ വി​ഭാ​ഗം ആ​ണ്‍​കു​ട്ടി​ക​ളു​ടെ നാ​ടോ​ടി നൃ​ത്തം, ഹൈ​സ്‌​കൂള്‍ വി​ഭാ​ഗം തി​രു​വാ​തി​ര​ക്ക​ളി, ഹൈ​സ്‌​കൂ​ള്‍ വി​ഭാ​ഗ​ത്തി​ന്‍റെ ദ​ഫ്മു​ട്ട്, ച​വി​ട്ടു​നാ​ട​കം, ഹ​യ​ര്‍​സെ​ക്ക​ണ്ട​റി വ​ട്ട​പ്പാ​ട്ട് അ​ട​ക്കം ഗ്ലാ​മ​ര്‍ ഇ​ന​ങ്ങ​ള്‍ അ​ര​ങ്ങു​വാ​ഴു​ക​യാ​യി​രു​ന്നു .

സം​ഘാ​ട​ന​ത്തി​ല്‍ കാ​ര്യ​മാ​യ പ​രാ​തി​ക​ളി​ല്ലാ​തെ​യാ​ണ് ത​ല​സ്ഥാ​ന​ത്ത് മേ​ള പു​രോ​ഗ​മി​ക്കു​ന്ന​ത്. വേ​ദി​ക​ളി​ല്‍ പ്ര​തി​ഷേ​ധ​ങ്ങ​ള്‍ കു​റ​ഞ്ഞു. നി​ള​പോ​ലെ ക​ല​യു​ടെ ഓ​ള​ത്തി​ല്‍ ജ​നം വേ​ദി​ക​ളി​ല്‍ നി​ന്നും വേ​ദി​ക​ളി​ലേ​ക്ക് ഒ​ഴു​കു​ക​യാ​ണ്. ഇ​തേ സ​മ​യം സ്വ​ര്‍​ണ​ക്ക​പ്പി​നു​വേ​ണ്ടി ഇ​ഞ്ചോ​ടി​ഞ്ച് മ​ത്സ​ര​മാ​ണ്.

വി​വി​ധ ജി​ല്ല​ക​ക​ള്‍ ത​മ്മി​ല്‍ ഒ​രോ ഇ​ന​വും ക​ഴി​യും തോ​റും മ​ത്സ​രം മു​റു​കി​വ​രു​ന്നു. ക​പ്പ് വി​ട്ടു​ത​രി​ല്ലെ​ന്ന വാ​ശി​യി​ല്‍ മൂ​ന്നാം ദി​ന​ത്തി​ലും ക​ണ്ണൂ​രാ​ണ് മു​ന്നി​ല്‍. വീ​റും വാ​ശി​യും ഒ​ട്ടും കു​റ​യാ​തെ തൃ​ശൂ​രും കോ​ഴി​ക്കോ​ടും തൊ​ട്ടുപി​ന്നാ​ലെ​യു​ണ്ട്.

സ്‌​കൂ​ളു​ക​ളി​ല്‍ പാ​ല​ക്കാ​ട് ആ​ല​ത്തൂ​ര്‍ ബി​എ​സ്എ​സ് ഗു​രു​കു​ലം ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ ഒ​ന്നാം സ്ഥാ​ന​ത്താ​ണ്. ആ​ല​പ്പു​ഴ എ​ന്‍​എ​സ് ബോ​യ്സ് എ​ച്ച്എ​സ്എ​സ് മാ​ന്നാ​ര്‍ ആ​ല​പ്പു​ഴ, തി​രു​വ​ന​ന്ത​പു​രം വ​ഴു​ത​ക്കാ​ട് കാ​ര്‍​മ​ല്‍ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍, തൊ​ടു​പു​ഴ കു​മാ​ര​മം​ഗ​ലം എം​കെ​എ​ന്‍​എം​എ​ച്ച്എ​സ്എ​സ്, പ​ത്ത​നം​തി​ട്ട കി​ട​ങ്ങ​ന്നൂ​ര്‍ എ​സ്‌വിജിവി​എ​ച്ച് എ​സ്എ​സ് എ​ന്നീ സ്‌​കൂ​ളു​ക​ള്‍ തൊ​ട്ടു പി​ന്നാ​ലെ​യു​ണ്ട്. ഒ​രു മ​ത്സ​ര​ത്തി​ന്‍റെ ഫ​ലം അ​നു​കൂ​ല​മാ​യാ​ല്‍ മു​ന്നി​ലെ​ത്താ​വു​ന്ന വി​ശ്വാ​സ​ത്തി​ലാ​ണ് ജി​ല്ല​ക​ള്‍ മ​ത്സ​രി​ക്കു​ന്ന​ത്.

മ​ത്സ​ര​ഫ​ലം ഗ്രേ​ഡി​ലേ​ക്കു മാ​റി​യ​തോ​ടെ അ​ധ്യാ​പ​ക​രും മാ​താ​പി​താ​ക്ക​ളും കു​ട്ടി​ക​ളും വി​വി​ധ വേ​ദി​ക​ളി​ല്‍ സൗ​ഹൃ​ദം ഊ​ട്ടി​യു​റ​പ്പി​ക്കു​ന്ന മ​നോ​ഹ​ര​കാ​ഴ്ച​യും കാ​ണാ​ന്‍ സാ​ധി​ക്കു​ന്നു.


ദേ​വ​ന​ന്ദ പാ​ടു​ക​യാ​ണ്; ക​ലോ​ത്സ​വ വേ​ദി​യും ക​ട​ന്ന്


തി​രു​വ​ന​ന്ത​പു​രം: റി​യാ​ലി​റ്റി​ഷോ​ക​ളി​ലൂ​ടെ ശ്രോ​താ​ക്ക​ളെ ഹി​ന്ദു​സ്ഥാ​നി​യു​ടെ ആ​ന​ന്ദ​രാ​ഗ​ങ്ങ​ളു​ടെ ആ​രാ​ധ​ക​രാ​ക്കി മാ​റ്റി​യ ദേ​വ​ന​ന്ദ​യ്ക്കു സം​സ്ഥാ​ന ക​ലോ​ത്സ​വ വേ​ദി​യി​ലും ആ​സ്വാ​ദ​ക​രു​ടെ നി​റ​ഞ്ഞ കൈയ​ടി​ക​ള്‍.

എ​ച്ച്എ​സ്എ​സ് വി​ഭാ​ഗം ഗ​സ​ല്‍ ആ​ലാ​പ​ന​ത്തി​ല്‍ സം​സ്ഥാ​ന​ത്തു തു​ട​ര്‍​ച്ച​യാ​യ ര​ണ്ടാം വ​ര്‍​ഷ​വും ദേ​വ​ന​ന്ദ എ ​ഗ്രേ​ഡ് സ്വ​ന്ത​മാ​ക്കി​യാ​ണ് സ​ദ​സി​ന്‍റെ പ്രി​യ​ങ്ക​രി​യാ​യ​ത്. കോ​ഴി​ക്കോ​ട് റ​ഹ്മാ​നി​യ എ​ച്ച്എ​സ്എ​സി​ലെ പ്ല​സ്ടു വി​ദ്യാ​ര്‍​ഥി​യാ​ണ്. ചാ​ന​ല്‍ റി​യാ​ലി​റ്റി ഷോ​ക​ളി​ലെ ഫൈ​ന​ലി​സ്റ്റാ​യ ദേ​വ​ന​ന്ദ ഇ​ത്ത​വ​ണ ജി​ല്ല​യി​ല്‍നി​ന്നും ഗ​സ​ലി​ല്‍ അ​പ്പീ​ലി​ലൂ​ടെയാണ് എ​ത്തി​യ​ത്. ഒ​പ്പ​ന​യി​ലും ഇ​ക്കു​റി ദേ​വ​ന​ന്ദ എ​ഗ്രേ​ഡ് നേ​ടി. ഹി​ന്ദു​സ്ഥാ​നി സം​ഗീ​ത​ത്തിൽ മു​ന്നോ​ട്ടു പോ​കാ​നാ​ണ് ആ​ഗ്ര​ഹം.

കി​നാ​വ് സ​ത്യ​മാ​യി; അ​ഞ്ജ​ന​യ്ക്കി​ത് മ​ധു​ര​പ്ര​തി​കാ​രം


തി​രു​വ​ന​ന്ത​പു​രം: റ​ബ​ര്‍ ടാ​പ്പിം​ഗ് തൊ​ഴി​ലാ​ളി​യാ​യ മ​ധു​സൂ​ദ​ന​ന്‍ നാ​യ​രും ഭാ​ര്യ ശ്രീ​ര​ഞ്ജി​നി​യും ത​ങ്ങ​ളു​ടെ ജീ​വി​ത പ്രാ​രാ​ബ്‌ധങ്ങ​ള്‍​ക്കി​ട​യി​ല്‍ ക​ണ്ട കി​നാ​വ് സ​ത്യ​മാ​യി; മ​ക​ള്‍ അ​ഞ്ജ​ന സം​സ്ഥാ​ന ക​ലോ​ത്സ​വ​ത്തി​ല്‍ ഭ​ര​ത​നാ​ട്യ​ത്തി​ല്‍ എ ​ഗ്രേ​ഡ് സ്വ​ന്ത​മാ​ക്കി.

സ​ബ്ജി​ല്ലാ​ത​ല​ത്തി​ല്‍ ര​ണ്ടാം സ്ഥാ​ന​മാ​ണ് മ​ണ​പ്പു​റം ദേ​വീ​കൃ​പ​യി​ല്‍ എം.​എ​സ്.​ അ​ഞ്ജ​ന​യ്ക്കു ല​ഭി​ച്ച​ത്. അ​പ്പീ​ലി​ലൂ​ടെ​യെ​ത്തി ജി​ല്ല​യി​ല്‍ മ​ത്സ​രി​ച്ചു. പ​ക്ഷേ ഇ​ക്കു​റി നാ​ലാം സ്ഥാ​ന​മാ​ണ് ല​ഭി​ച്ച​ത്. സം​സ്ഥാ​ന ത​ല​ത്തി​ല്‍ മ​ത്സ​രി​ക്കാ​ന്‍ അ​പ്പീ​ല്‍ ന​ല്‍​കി. അ​പ്പീ​ല്‍ അ​നു​വ​ദി​ക്ക​പ്പെ​ട്ടു. മി​ക​വാ​ര്‍​ന്ന പ്ര​ക​ട​ന​ത്തി​ലൂ​ടെ അ​ഞ്ജ​ന സം​സ്ഥാ​ന ക​ലോ​ത്സ​വ​ത്തി​ല്‍ ത​ന്‍റെ മാ​താ​പി​താ​ക്ക​ളു​ടെ സ്വ​പ്നം സ​ഫ​ല​മാ​ക്കി എ ​ഗ്രേ​ഡ് നേ​ടി മ​ട​ങ്ങി.


തി​രു​വ​ന​ന്ത​പു​രം മ​ല​യി​ന്‍​കീ​ഴ് ജി​ജി​എ​ച്ച്എ​സ്എ​സി​ലെ പ്ല​സ്‌വണ്‍ ബ​യോ​സ​യ​ന്‍​സ് വി​ദ്യാ​ര്‍​ഥി​യാ​ണ് എം.​എ​സ്.​ അ​ഞ്ജ​ന. 13 വ​ര്‍​ഷ​മാ​യി നൃ​ത്തം അ​ഭ്യ​സി​ക്കു​ന്നു. നൃ​ത്താ​ധ്യാ​പ​ക​രാ​യ അ​ഞ്ജു, ആ​തി​ര എ​ന്നി​വ​രാ​ണ് അ​ഞ്ജ​ന​യ്ക്ക് പ​രി​ശീ​ല​നം ന​ല്‍​കി​യ​ത്.

സം​ഗീ​ത​ത്തി​ല്‍ റി​ക്കാ​ര്‍​ഡി​ട്ട ഭാ​ഗ്യ ക​ലോ​ത്സ​വ​വേ​ദി​യി​ലും താ​രം


തി​രു​വ​ന​ന്ത​പു​രം: ക​ര്‍​ണാ​ട​ക സം​ഗീ​ത​ത്തി​ല്‍ നി​ര​വ​ധി റി​ക്കാ​ര്‍​ഡു​ക​ള്‍ സ്വ​ന്തം പേ​രി​ല്‍ കു​റി​ച്ച ഭാ​ഗ്യ ക​ലോ​ത്സ​വ വേ​ദി​യി​ലും താ​ര​മാ​യി. കോ​ന്നി ഐ​ര​വ​ണ്‍ പിഎ​സ്പി​എം ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ലെ പ്ല​സ് വ​ണ്‍ ഹ്യു​മാ​നി​റ്റീ​സ് വി​ദ്യാ​ര്‍​ഥി​നി​യാ​യ ജെ. ​ഭാ​ഗ്യ എ​ച്ച്എ​സ്എ​സ് ക​ഥ​ക​ളി സം​ഗീ​ത​ത്തി​ലാ​ണ് എ ​ഗ്രേ​ഡ് സ്വ​ന്ത​മാ​ക്കി​യ​ത്.

അ​ഞ്ചു ഭാ​ഷ​ക​ളി​ലാ​യി വി​വി​ധ രാ​ഗ​ങ്ങ​ളി​ല്‍ കൂ​ടു​ത​ല്‍ പാ​ട്ടു​ക​ള്‍ തു​ട​ര്‍​ച്ച​യാ​യി (​ര​ണ്ടു മ​ണി​ക്കൂ​ര്‍ മൂ​ന്ന് മി​നി​ട്ട് ഇ​രു​പ​ത്തി​നാ​ല് സെ​ക്ക​ൻഡ്) പാ​ടി ഭാ​ഗ്യ നേ​ര​ത്തേ ത​ന്നെ റി​ക്കാ​ര്‍​ഡി​നു​ട​മ​യാ​ണ്. ഇ​ന്ത്യാ ബു​ക്ക് ഓ​ഫ് റി​ക്കാ​ര്‍​ഡ്, ഏ​ഷ്യാ ബു​ക്ക് ഓ​ഫ് റി​ക്കാ​ര്‍​ഡ്, ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ ബു​ക്ക് ഓ​ഫ് റി​ക്കാ​ര്‍​ഡ് എ​ന്നീ ബ​ഹു​മ​തി​ക​ളാ​ണ് ഭാ​ഗ്യ​യ്ക്കു ല​ഭി​ച്ചി​ട്ടു​ള്ള​ത്.

സ്‌​കൂ​ള്‍ പ​ഠ​ന​ത്തോ​ടൊ​പ്പം അ​ഞ്ചാം വ​യ​സു മു​ത​ല്‍ ക​ലാ​പ​ഠ​ന​വും ആ​രം​ഭി​ച്ചു. ക​ര്‍​ണാ​ട​ക സം​ഗീ​ത​ത്തി​ല്‍ ആ​ശാ ബെ​ന്നും, ഭ​ര​ത​നാ​ട്യം, മോ​ഹി​നി​യാ​ട്ടം, കു​ച്ചി​പ്പു​ടി എ​ന്നി​വ​യി​ല്‍ രാ​ഗം അ​നൂ​പും വ​യ​ലി​നി​ല്‍ മാ​വേ​ലി​ക്ക​ര ബി​ജു നാ​രാ​യ​ണ​നും ക​ഥ​ക​ളി സം​ഗീ​ത​ത്തി​ല്‍ ക​ലാ​മ​ണ്ഡ​ലം കൃ​ഷ്ണ​കു​മാ​റും നൽകിയ ശി​ക്ഷ​ണ​ത്തി​ലാ​യിരു​ന്നു പ​ഠ​നം.

2023 ജ​നു​വ​രി​യി​ല്‍ കോ​ഴി​ക്കോ​ട് ന​ട​ന്ന സം​സ്ഥാ​ന സ്‌​കൂ​ള്‍ ക​ലോ​ത്സ​വ​ത്തി​ല്‍ ക​ഥ​ക​ളി സം​ഗീ​ത​ത്തി​ല്‍ എ ​ഗ്രേ​ഡ് നേ​ടി. കോ​ന്നി താ​ഴം ശ്രീ​മം​ഗ​ല​ത്ത് ജ​യ​പ്ര​കാ​ശി​ന്‍റെ​യും അ​ര്‍​ച്ച​ന​യു​ടെ​യും മ​ക​ളാ​ണ്. ഇ​ര​ട്ട സ​ഹോ​ദ​രി​യാ​യ ഭ​വ്യ​യും ക​ലാ​രം​ഗ​ത്ത് സ​ജീ​വ​മാ​ണ്.

ബാന്‍ഡില്‍ മൗണ്ടോളം കാര്‍മല്‍


തി​രു​വ​ന​ന്ത​പു​രം: ക​ഴി​ഞ്ഞ മൂ​ന്നു പ​തി​റ്റാ​ണ്ടാ​യി ബാ​ന്‍​ഡി​ല്‍ മേ​ള​വും താ​ള​വും മു​റി​യാ​തെ കോ​ട്ട​യം മൗ​ണ്ട് കാ​ര്‍​മ​ല്‍ സ്‌​കൂ​ള്‍ ഇ​ത്ത​വ​ണ​യും സ്‌​കൂ​ള്‍ ക​ലോ​ത്സ​വ​ത്തി​ല്‍ ബാ​ന്‍​ഡു​മേ​ള​ത്തി​ല്‍ വി​ജ​യ​ത്തി​ന്‍റെ ബീ​ഗി​ള്‍ മു​ഴ​ക്കി.

ഹൈ​സ്‌​കൂ​ള്‍, ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി വി​ഭാ​ഗം ബാ​ന്‍​ഡു​മേ​ള​ത്തി​ലാ​ണ് കോ​ട്ട​യം മൗ​ണ്ട്് കാ​ര്‍​മ​ല്‍ എ ​ഗ്രേ​ഡ് നേടിയ​ത്. സ്‌​കൂ​ള്‍ ക​ലോ​ത്സ​വ​ത്തി​ല്‍ ബാ​ന്‍​ഡ് മ​ത്സ​ര​യി​ന​മാ​യ​പ്പോ​ള്‍ മു​ത​ല്‍ മൗ​ണ്ട് കാ​ര്‍​മ​ല്‍ സം​സ്ഥാ​ന ത​ല​ത്തി​ല്‍ മ​ത്സ​രി​ക്കു​ന്നു​ണ്ട്. ഗ്രേ​ഡ് ഇ​ല്ലാ​ത്ത​പ്പോ​ള്‍ ഒ​ന്നാം സ്ഥാ​ന​വും സ്ഥാ​നം മാ​റി ഗ്രേ​ഡ് എ​ത്തി​യ​പ്പോ​ള്‍ തു​ട​ര്‍​ച്ച​യാ​യി എ ​ഗ്രേ​ഡും മൗ​ണ്ട് കാ​ര്‍​മ​ലി​നു സ്വ​ന്ത​മാ​ണ്.

1998 മു​ത​ലാ​ണ് ഹൈ​സ്‌​കൂ​ള്‍ വി​ഭാ​ഗ​ത്തി​ല്‍ മൗ​ണ്ട് കാ​ര്‍​മ​ല്‍ വി​ജ​യി​ക്കു​ക​യും ഗ്രേ​ഡ് നേ​ടു​ക​യും ചെ​യ്യു​ന്ന​ത്. ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി വി​ഭാ​ഗം ര​ണ്ടാ​യി​ര​മാ​ണ്ടു മു​ത​ല്‍ വി​ജ​യി​ക​ളാ​ണ്.

കെ.​ജെ. സാ​ബു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഒ​രു ദി​വ​സം പോ​ലും മു​ട​ങ്ങാ​തെ​യു​ള്ള പ​രി​ശീ​ല​ന​മാ​ണ് മൗ​ണ്ട് കാ​ര്‍​മ​ലി​ന്‍റെ വി​ജ​യ തേ​രോ​ട്ട​ത്തി​നു പി​ന്നി​ല്‍.

നേ​വി ബ്ലൂ, ​വൈ​റ്റ് യൂ​ണി​ഫോ​മി​ലെ​ത്തി​യ കു​ട്ടി​ക​ള്‍ ഡ്രം ​സോ​ളോ, റ​ഫ്ത്താ​ര, എ​വ​റ​സ്റ്റ്, ലോ​ക​ക​പ്പ് ഫു​ട്ബോ​ള്‍ തീം ​തു​ട​ങ്ങി​യ​വ​യാ​ണ് അ​വ​ത​രി​പ്പി​ച്ച​ത്.


ജോ​യി​യു​ടെ ക​ഥ പ​റ​ഞ്ഞ് ക​ക്കൂ​സ്..

തി​രു​വ​ന​ന്ത​പു​രം: ആ​മ​യി​ഴ​ഞ്ചാ​ന്‍ തോ​ട്ടി​ല്‍ മാ​ലി​ന്യം നീ​ക്കു​ന്ന​തി​നി​ടെ ഒ​ഴു​ക്കി​ല്‍​പ്പെ​ട്ട് മ​രി​ച്ച ശു​ചീ​ക​ര​ണത്തൊ​ഴി​ലാ​ളി എ​ന്‍.​ ജോ​യി​യു​ടെ ക​ഥ പ​റ​യു​ന്ന ക​ക്കൂ​സ് നാ​ട​ക​ത്തി​ന് കൈ​യടി.

മൂ​ന്നാം ന​മ്പ​ര്‍ വേ​ദി​യാ​യ ടാ​ഗോ​ര്‍ തീ​യ​റ്റ​റി​ലാ​ണ് നീ​രാ​വി​ല്‍ എ​സ്എ​ന്‍​ഡി​പി​വൈ എ​ച്ച്എ​സ്എ​സി​ലെ വി​ദ്യാ​ര്‍​ഥി​ക​ള്‍ അ​വ​ത​രി​പ്പി​ച്ച നാ​ട​കം അ​ര​ങ്ങേ​റി​യ​ത്.

ഒ​രാ​ഴ്ച​ത്തെ ച​ര്‍​ച്ച​കൊ​ണ്ട് സ​മൂ​ഹം അ​വ​സാ​നി​പ്പി​ച്ച വി​ഷ​യ​മാ​ണ് ത​ങ്ങ​ള്‍ ക​ക്കൂ​സ് എ​ന്ന നാ​ട​ക​ത്തി​ലൂ​ടെ സ​മൂ​ഹ​ത്തെ വീ​ണ്ടും ഓ​ര്‍​മ​പ്പെ​ടു​ത്തു​ന്ന​തെ​ന്നു നാ​ട​ക​ത്തി​ല്‍ ജോ​യി​യു​ടെ വേ​ഷം അ​വ​ത​രി​പ്പി​ച്ച വി​ഷ്ണു പ​റ​ഞ്ഞു. അ​മാ​സ് എ​സ്.​ ശേ​ഖ​ര്‍ ആ​ണ് നാ​ട​കം കു​ട്ടി​ക​ള്‍​ക്കാ​യി ഒ​രു​ക്കി​യ​ത്.