കെപിസിസി അന്വേഷണസമിതി ഇന്ന് വയനാട്ടിൽ
Wednesday, January 8, 2025 2:58 AM IST
തിരുവനന്തപുരം: വയനാട് ജില്ലാ കോണ്ഗ്രസ് കമ്മിറ്റി ട്രഷറർ എൻ.എം. വിജയൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ വിവാദം അന്വേഷിക്കുന്നതിനായി കെപിസിസി സമിതി ഇന്നു രാവിലെ 10ന് കൽപ്പറ്റ ഡിസിസി ഓഫീസിലെത്തി നേതാക്കളുമായി കൂടിക്കാഴ്ച നടത്തും.
കെപിസിസി അച്ചടക്കസമിതി ചെയർമാൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ, കെപിസിസി വർക്കിംഗ് പ്രസിഡന്റ് ടി.എൻ. പ്രതാപൻ, രാഷ്ട്രീയകാര്യ സമിതി അംഗം സണ്ണി ജോസഫ് എംഎൽഎ, കെപിസിസി ജനറൽ സെക്രട്ടറി കെ. ജയന്ത് എന്നിവരാണ് സമിതി അംഗങ്ങൾ.