വനം നിയമ ഭേദഗതി ബില്ലിനെതിരേ ആഞ്ഞടിച്ച് പി.വി. അന്‍വര്‍
Wednesday, January 8, 2025 2:58 AM IST
നിലമ്പൂര്‍: വനം നിയമ ഭേദഗതിക്കെതിരേ ആഞ്ഞടിച്ച് പി.വി. അന്‍വര്‍ എംഎല്‍എ. ബില്‍ യാഥാര്‍ഥ്യമായാല്‍ വനപാലകര്‍ ഗുണ്ടകളായി മാറുന്ന സാഹചര്യമുണ്ടാകുമെന്ന് എടവണ്ണ ഒതായിലെ വസതിയില്‍ മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കവേ അൻവർ പറഞ്ഞു.
സെക്രട്ടറിയറ്റിലേക്കു പുലി എത്തുന്ന സാഹചര്യത്തിനു കാലതാമസം ഉണ്ടാകില്ല. വനം നിയമ ഭേദഗതി ബില്ലില്‍ മന്ത്രിമാര്‍ക്ക് മൗനമാണെന്നും അൻവർ വിമർശിച്ചു. മന്ത്രി റോഷി അഗസ്റ്റിനെയും അന്‍വര്‍ കുറ്റപ്പെടുത്തി.