അർത്തുങ്കൽ മകരം തിരുനാളിന് 10ന് കൊടിയേറും
Wednesday, January 8, 2025 1:46 AM IST
ചേര്‍ത്തല: പ്രസിദ്ധമായ അർത്തുങ്കൽ സെന്റ് ആൻഡ്രൂസ് ബസിലിക്കയില്‍ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാളിന് പത്തിന് കൊടിയേറും.
27 വരെയാണ് തിരുനാൾ. കൊടിയേറ്റ് ദിനമായ 10ന് വൈകുന്നേരം നാലിന് പാലായിൽനിന്ന് തിരുനാൾ പതാക അർത്തുങ്കൽ ബസിലിക്കയിലെത്തും. തുടര്‍ന്ന് 6.30ന് ആലപ്പുഴ ബിഷപ് ഡോ. ജയിംസ് റാഫേൽ ആനാപറമ്പിൽ കൊടിയേറ്റും.
കൊല്ലം ബിഷപ് ഡോ. സ്റ്റാൻലി റോമൻ, തിരുവല്ല ബിഷപ് തോമസ് മാര്‍ കൂറിലോസ്, വാരാപ്പുഴ അതിരൂപത സഹായമെത്രാൻ ഡോ. ആന്റണി വാലുങ്കൽ, ചങ്ങനാശേരി ആർച്ച്ബിഷപ് മാർ തോമസ് തറയില്‍, കൊച്ചി മുൻ ബിഷപ് ഡോ. ജോസഫ് കരിയിൽ തുടങ്ങിയവർ വിവിധ ദിവസങ്ങളിലെ ചടങ്ങുകളിൽ മുഖ്യകാർമികത്വം വഹിക്കും.
ആഘോഷമായ തിരുനാള്‍പ്രദക്ഷിണം. കൃതജ്ഞതാ സമൂഹദിവ്യബലി, തിരുസ്വരൂപവന്ദനം, തിരുസ്വരൂപ നട അടയ്ക്കല്‍ എന്നിവയും ഉണ്ടാകും.