ADVERTISEMENT
ADVERTISEMENT
9
Thursday
January 2025
2:00 AM IST
IST
Deepika.com
The Largest Read Malayalam Internet Daily
ADVERTISEMENT
GET IT ON
TODAY'S E-PAPER
TODAY'S E-PAPER
Home
News
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
VIDEOS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
SHORTS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
QUIZ
BACK ISSUES
ABOUT US
ANNUAL REPORT 2024
MGT-9
STRINGER LOGIN
RDLERP
ADVERTISEMENT
Kerala News
Click here for detailed news of all items
Kerala News
സംസ്ഥാന സ്കൂള്‍ കലോത്സവം: ഇന്ന് ആട്ടക്കലാശം; തൃശൂർ മുന്നിൽ
Wednesday, January 8, 2025 2:58 AM IST
X
കുട്ടികൾ കലയുടെ മാനവികത ആഘോഷമാക്കുകയാണ്. ഗ്ലൂകോസിലെന്നപോലെ ഇതിൽ നൂറിൽ നൂറുശതമാനവും മധുരവും സാഹോദര്യവും തുളുമ്പുന്നു.
പരസ്യവാചകം പറയുംപോലെ ശരീരത്തിനും തലച്ചോറിനും ഇൻസ്റ്റന്റ് എനർജിയാണ് കല. ഒരാഴ്ചക്കാലത്തെ ആ ഊർജപ്രവാഹത്തിന് ഇന്ന് തിരശീലവീഴുകയാണ്. കപ്പിനായി ഇഞ്ചോടിഞ്ച് പോരാട്ടം.
കലോത്സവത്തിന്റെ സമാപന സമ്മേളനം ഇന്നു വൈകുന്നേരം അഞ്ചിന് പ്രധാന വേദിയായ സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ആരംഭിക്കും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് സമ്മേളനം ഉദ്ഘാടനം ചെയ്യും. ചലച്ചിത്ര താരങ്ങളായ ടോവിനോ തോമസ്, ആസിഫലി എന്നിവര്‍ മുഖ്യാതിഥികളായെത്തും. മന്ത്രി ജി. ആര്. അനില്‍ അധ്യക്ഷനാകും. കലോത്സവ സ്വര്‍ണക്കപ്പ് വിതരണവും 62-ാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിന്റെയും 2024 സംസ്ഥാന സ്കൂള്‍ കായികമേളയുടെയും മാധ്യമ പുരസ്കാര വിതരണവും മന്ത്രി വി ശിവന്‍കുട്ടി നിര്‍വഹിക്കും.
സ്പീക്കര്‍ എ.എന്‍. ഷംസീര്‍ മുഖ്യപ്രഭാഷണം നടത്തും. എംപിമാരുംഎംഎല്എമാരും ഉന്നത ഉദ്യോഗസ്ഥരും ചടങ്ങില്‍ പങ്കെടുക്കും.
സ്വര്‍ണ കപ്പ് രൂപകല്പന ചെയ്ത ചിറയിന്‍കീഴ് ശ്രീകണ്ഠന്‍നായരെ സമാപനസമ്മേളനത്തില്‍ പൊന്നാട അണിയിച്ച് ആദരിക്കും.
പാചക രംഗത്ത് 25 വര്‍ഷം പൂര്‍ത്തിയാക്കുന്ന പഴയിടം മോഹനന് നമ്പൂതിരി, കലോത്സവത്തിന്റെ സുഗമമായ നടത്തിപ്പില്‍ പ്രധാന പങ്ക് വഹിച്ച ഹരിത കര്‍മസേന, പന്തല്‍, ലൈറ്റ് ആന്‍ഡ് സൗണ്ട്സ് തുടങ്ങിയവരെയും ആദരിക്കും. പല ഇനങ്ങളിലായി 78 പുരസ്കാരങ്ങളാണ് നല്‍കുന്നത്.
നൃത്തത്തിന്റെ കൈ പിടിച്ച് അരുണിമ
തിരുവനന്തപുരം: പരമ്പരാഗത നൃത്തരൂപമായ ഇരുളനൃത്തം കലോത്സവവേദിയില്‍ ആദ്യമായി അവതരിപ്പിച്ചതിന്റെ സന്തോഷത്തിലാണ് പട്ടം ഗവ. ഗേള്‍സ് എച്ച് എസ്എസിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയായ അരുണിമ.
അച്ഛന്റെയും അമ്മയുടെയും മരണശേഷം അരുണിമ തൈക്കാട് ശിശുക്ഷേമ സമിതിയുടെ സംരക്ഷണത്തിലാണുള്ളത്. കലയുടെ കൂട്ടായി വേദനകള്‍ക്കപ്പുറം പുതിയ പ്രതീക്ഷ നിറച്ച് നൃത്തം അവതരിപ്പിച്ചപ്പോള്‍ അത് അരുണിമയുടെ ജീവിതത്തില്‍ മറക്കാനാകാത്ത അനുഭവമായി മാറി.
കുട്ടികളുടെ കലാവാസന തിരിച്ചറിയാനായി ശിശുക്ഷേമ സമിതി നടത്തിയ പ്രകടനങ്ങളില്‍ നിന്നാണ് അരുണിമയെ തെരഞ്ഞെടുത്തത്.
തുടര്‍ന്നു നാടോടിനൃത്തം പഠിച്ച് ജില്ലാകലോത്സവത്തില്‍ സമ്മാനം നേടി. കൂടാതെ കലോത്സവ വേദികളില്‍ ഈ നൃത്ത രൂപം ആദ്യമായി അവതരിപ്പിക്കാനായതിന്റെ കൗതുകവുമുണ്ട്.
യദുകൃഷ്ണ മികച്ച നടന്
തിരുവനന്തപുരം: എച്ച്എസ്എസ് നാടകമത്സരത്തില്‍ മികച്ച നടനായി കോഴിക്കോട് കോക്കല്ലൂര്‍ ജിഎച്ച്എസ്എസിലെ യദുകൃഷ്ണ റാം. ഏറ്റം നാടകത്തില്‍ മാരിയായാണ് വേഷമിട്ടത്. നാടകത്തിനും എ ഗ്രേഡുണ്ട്. നിഖില്‍ ദാസാണ് രചനയും സംവിധാനവും. കഴിഞ്ഞ കലോത്സവത്തില്‍ മികച്ച നടനായതും യദുകൃഷ്ണയാണ്.
അച്ഛന്റെ കഥയിലെ തവളയായി മകള്‍
തിരുവനന്തപുരം: അച്ഛന് എഴുതിയ കഥയിലെ പ്രധാന കഥാപാത്രമായ തവളയായി മകളും. നാടകാന്ത്യം മികച്ച നടിയായും മകള്‍.
ഹൈസ്കൂള്‍ വിഭാഗം നാടക മത്സരത്തില്‍ കോഴിക്കോട് തിരുവങ്ങൂര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിന്റെ ആക്ഷേപ ഹാസ്യ നാടകം പൊട്ടക്കുളത്തില്‍ അന്ധവിശ്വാസികളായ ഒരുപറ്റം മനുഷ്യന്മാര്ക്കിടയില് വന്നുപെടുന്ന തവളയുടെ വേഷമാണ് ദല അവതരിപ്പിച്ചത്.
കഴിഞ്ഞ സംസ്ഥാന കലോത്സവത്തിലെ മികച്ച നാടകമായ ഓസ്കാര്‍ പുരുഷുവിലെ പുരുഷു പൂച്ചയെ അവതരിപ്പിച്ച ദല സംസ്ഥാനത്ത് മികച്ച നടിയായിരുന്നു.
ഇത്തവണ കോഴിക്കോട് ജില്ലയിലെ മികച്ച നടിയായാണ് വീണ്ടും സംസ്ഥാന കലോത്സവത്തിലേക്ക് എത്തുന്നത്.
കോഴിക്കോട് തിരുവങ്ങൂര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ഒമ്പതാംതരം വിദ്യാര്‍ഥിനിയാണ് ദല. നാടകം എഴുതി സംവിധാനം ചെയ്ത ഇതേ സ്കൂള്‍ അധ്യാപകനായ ശിവദാസ് പൊയില്‍ക്കാവിന്റെ മകളാണ്.
ഒന്നര വയസു മുതല്‍ അച്ഛന്റെ നാടക ക്യാമ്പുകളിലൂടെ വളര്‍ന്ന ദല പൂക്കാട് കലാലയം ചില്‍ഡ്രന്‍സ് തിയറ്ററിലൂടെയാണ് അഭിനയരംഗത്തേക്ക് പ്രവേശിക്കുന്നത്. അമ്മ രഞ്ജന പയ്യോളി തുറയൂര്‍ ബിടിഎം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ അധ്യാപികയാണ്.
ഓടക്കുഴല്‍ ചുണ്ടോടുചേര്‍ത്ത് വേദനയോടെ അവന് അച്ഛനുവേണ്ടി...
തിരുവനന്തപുരം: അച്ഛന്റെ ചേതനയറ്റ ശരീരത്തില്‍ കൈകളോടിച്ച് അലമുറയിട്ട് ഓര്‍മയില്‍ പുല്ലാംകുഴലിന്റെ സ്വരസ്ഥാനങ്ങളില്‍ ഹരി വിരലുകളോടിച്ചു. അച്ഛനെയോര്‍ത്ത് അവന് ഓടക്കുഴല്‍ ചൂണ്ടോടുചേര്ത്തു, നെഞ്ചുരുക്കുന്ന ഓര്‍മകളുടെ രാഗം പടര്‍ന്നു. ഫലം വന്നപ്പോള്‍ വേദനകളെ മായ്ച്ച എ ഗ്രേഡ് തിളക്കം.
അകാലത്തില്‍ പൊലിഞ്ഞ പിതാവിനു മകന്റെ അശ്രുപൂജ. കലോത്സവ വേദിയില്‍ പൊഴിയുന്ന കണ്ണീര്‍ത്തുള്ളികള്‍ പൊതുവേ സന്തോഷത്തിന്റെയും ആഹ്ലാദത്തിന്റെയും നിറകണ്‍ ചിരിയുടെ പ്രതീകമാകാറാണ് പതിവ്. സമ്മാനിതരാകാതെ പോകുന്നവരുടെ കദനവും കരകവിയാറുണ്ട്. എന്നാല്‍ വൃന്ദവാദ്യ വേദിയില്‍ പുല്ലാങ്കുഴലില്‍ പക്കമൊരുക്കിയ ഹരിഹര്‍ദാസിന്റെ കണ്ണീര്‍ധാര അച്ഛനുള്ള അശ്രുപൂജയായി മാറുകയായിരുന്നു. കോട്ടയം ളാക്കാട്ടൂര്‍ എംജിഎം സ്കൂളിലെ വിദ്യാര്‍ഥിയായ ഹരിഹര്‍ദാസിന്റെ അച്ഛന്, കോട്ടയം കൊടുങ്ങൂര്‍ സ്വദേശി കലാഭവന്‍ അയ്യപ്പദാസ് ഒരു ഗാനമേള പരിപാടി കഴിഞ്ഞ് മടങ്ങും വഴി കഴിഞ്ഞ ദിവസമാണ് വാഹനാപകടത്തില്‍ മരണപ്പെട്ടത്.
സുഷിരവാദ്യ മത്സരത്തില്‍ പങ്കെടുക്കാന്‍ തലസ്ഥാനത്തേക്ക് പുറപ്പെടാന്‍ തയാറെടുക്കുമ്പോഴാണ് അപകടവും പിന്നാലെ മരണവും. അച്ഛന്റെ ചിതയ്ക്ക് തീ പകര്‍ന്ന ശേഷം തലസ്ഥാനത്ത് മടങ്ങിയെത്തി ഹരിഹര്‍ദാസ് മറ്റൊരു മത്സരമായ വൃന്ദവാദ്യത്തിലൂടെ തന്റെ അച്ഛന് അശ്രൂപൂജയൊരുക്കി അച്ഛന്റെ ഡ്രസും വാച്ചും മാലയും പ്രതീകാത്മകമായി ഒപ്പം കരുതി വേദിയിലെത്തി പുല്ലാം കുഴലിന്റെ സ്വരസ്ഥാനങ്ങളില്‍ വിരലുകളോടിച്ചു. കലാകാരനായിരുന്ന മകന്റെ ഉചിതാശ്രുപൂജ.
ഒടുവില്‍ ടീമിനു എ ഗ്രേഡും. കൊടുങ്ങൂരിലെ വാടകവീട്ടില്‍ അമ്മ പ്രതിഭയും സഹോദരങ്ങളായ മാധവദാസും അഗ്രിമദാസും അവന്റെയും കൂട്ടുകാരുടെയും വിജയത്തിനായി കാതോര്‍ത്തിരിക്കുകയായിരുന്നു.
പരിചമുട്ടുകളിയില് ആശാന് സനില്‍ തന്നെ
തിരുവനന്തപുരം: പരിചമുട്ടുകളി വേദിയില്‍ ആശാന് സനില്‍ തന്നെ. കഴിഞ്ഞ 20 വര്‍ഷമായി പരിചമുട്ടു കളി ടീമുകളെ പരിശീലിപ്പിച്ച് കലോത്സവത്തിലെത്തിക്കുന്നത് ആശാനാണ്.
മുതിരേല് കുന്നേല്‍ കൊച്ചിപ്പാന് ആശാനന്റെ ശിക്ഷണത്തില്‍ ചെറുപ്പത്തിലെ ക്രിസ്തീയ കലാരൂപത്തിന്റെ അടവും തടവും പഠിച്ച സിബി 10-ാം വയസില്‍ കൂട്ടൂകാരെ ചേര്‍ത്തു ടീമുണ്ടാക്കി കലോത്സവത്തില്‍ മത്സരിച്ചു.
സ്കൂള്‍ തലത്തില്‍ പല പ്രാവശ്യം മത്സരത്തില്‍ വിജയിച്ച സിബി പിന്നീട് പരിശീലകനാകുകയായിരുന്നു. ഇത്തവണ ഹൈസ്കൂള്‍ വിഭാഗത്തില്‍ ആറു ടീമുകളാണ് സിബി ആശാന്റെ ശിക്ഷണത്തില്‍ വേദിയിലെത്തിയത്. എല്ലാവരും എ ഗ്രേഡ് നേടുകയും ചെയ്തു.
ADVERTISEMENT
നീലപ്പെട്ടി ചർച്ച: കൃഷ്ണദാസിനു...
ഉത്സവപൂരത്തിന് ഇന്നു കൊടിയിറക...
തെരുവുനായയെ കണ്ട് ഭയന്നോടി കിണ...
എച്ച്എംപിവി പുതിയതല്ല, മാരകവു...
വ്യാപക പ്രതിഷേധം; സ്കൂളുകളെ വില...
യുഡിഎഫ് പ്രവേശന ചര്‍ച്ചകള്‍ക്കിടെ പി.വി....
Follow deepika.com on
Twitter
,
Facebook
and on
YouTube
, and stay in the know with what's happening in the world around you – in real time.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ADVERTISEMENT
നീലപ്പെട്ടി ചർച്ച: കൃഷ്ണദാസിനു പരസ്യ ശാസന
ഉത്സവപൂരത്തിന് ഇന്നു കൊടിയിറക്കം
തെരുവുനായയെ കണ്ട് ഭയന്നോടി കിണറ്റിൽ വീണ് കുട്ടി മരിച്ചു
എച്ച്എംപിവി പുതിയതല്ല, മാരകവുമല്ല: ഐഎംഎ
വ്യാപക പ്രതിഷേധം; സ്കൂളുകളെ വിലക്കിയത് പിൻവലിക്കുമെന്ന സൂചനയുമായി വിദ്യാഭ്യാസ മന്ത്രി
യുഡിഎഫ് പ്രവേശന ചര്‍ച്ചകള്‍ക്കിടെ പി.വി. അന്‍വര്‍ പാണക്കാട്ട്
ബജറ്റ് സമ്മേളനത്തിന്റെ ആദ്യ മൂന്നു ദിവസം ചോദ്യോത്തരവേള ഒഴിവാക്കി
വനം നിയമ ഭേദഗതി ബില്ലിനെതിരേ ആഞ്ഞടിച്ച് പി.വി. അന്‍വര്‍
പെരിയ ഇരട്ടക്കൊലക്കേസ്: അപ്പീല്‍ ഇന്നു പരിഗണിക്കും
ഓസ്കര് ഇന്റര്‍നാഷണല്‍ ഇവന്റ്സ് ഉടമ അറസ്റ്റില്‍
തദ്ദേശ തെരഞ്ഞെടുപ്പ്: കൂടുതൽ വോട്ടിംഗ് യന്ത്രങ്ങൾ വാങ്ങും
കർഷകനെതിരേ കേസെടുക്കാനുള്ള നീക്കം ഉപേക്ഷിക്കണം: റവ. ഡോ. ഫിലിപ്പ് കവിയിൽ
കെപിസിസി അന്വേഷണസമിതി ഇന്ന് വയനാട്ടിൽ
യുഡിഎഫ് വിപുലീകരണം രാഷ്ട്രീയ സാഹചര്യമനുസരിച്ച്: വി.ഡി. സതീശൻ
അപു ജോണ്‍ ജോസഫ് കേരള കോണ്‍ഗ്രസ് കോ-ഓര്‍ഡിനേറ്റര്‍
വന നിയമ ഭേദഗതി ബില്‍ പിന്‍വലിക്കണം: പി.ജെ. ജോസഫ്
ഹണി റോസിന്റെ പരാതിയില്‍ ബോബി ചെമ്മണ്ണൂരിനെതിരേ കേസെടുത്തു
മോശമായി സംസാരിച്ചിട്ടില്ല, വാക്കുകള്‍ വളച്ചൊടിച്ചു: ബോചെ
ശരീരഘടനയെക്കുറിച്ചു പറയുന്നത് സ്ത്രീത്വത്തെ അപമാനിക്കൽ: കോടതി
കേരള ബാങ്ക് റവന്യു റിക്കവറി: 20 ലക്ഷം വരെയുള്ള കുടിശികയ്ക്ക് തവണകൾ
22ലെ പണിമുടക്ക്; സെറ്റോ നോട്ടീസ് നൽകി
സംസ്ഥാന സ്കൂള്‍ കലോത്സവം: ഇന്ന് ആട്ടക്കലാശം; തൃശൂർ മുന്നിൽ
പുല്ലുപാറ ബസ് അപകടം ; ബ്രേക്ക് തകരാർ ഇല്ലെന്ന് എംവിഡി
ഉമ തോമസ് എംഎല്‍എയെ മന്ത്രി വീണ ജോര്‍ജ് സന്ദര്‍ശിച്ചു
ജയ് ബാപ്പു ജയ് ഭീം ജയ് സംവിധാൻ കാന്പയിൻ സംസ്ഥാനതല ഉദ്ഘാടനം നാളെ
റിജിത്ത് വധക്കേസ്: പ്രതികൾക്ക് ജീവപര്യന്തം
മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ പിതാവിന് മരണം വരെ തടവും 15 ലക്ഷം രൂപ പിഴയും
പി. ജയരാജനെ ജയിൽ ഉപദേശക സമിതിയിൽനിന്ന് പുറത്താക്കാൻ മുഖ്യമന്ത്രി തയാറാകണം: കോൺഗ്രസ്
അനുരഞ്ജനത്തിൽ മുന്നേറാം: മാർ റാഫേൽ തട്ടിൽ
മോട്ടോർ വാഹന വകുപ്പിലെ ഫയലുകൾ അഞ്ചു ദിവസത്തിനുള്ളിൽ തീർപ്പാക്കാന്‍ നിര്‍ദേശം
അന്‍വറിന്റേത് വൈകിവന്ന വിവേകം: ഷൗക്കത്ത്
റിപ്പബ്ലിക് ദിന പരേഡ്; എൻഎസ്എസ് സംഘത്തെ നയിക്കാൻ സിസ്റ്റർ നോയൽ റോസ്
മകൻ ഉൾപ്പെട്ട ഒരുപറ്റം ചെറുപ്പക്കാർക്കു പറ്റിയ തെറ്റിനെ ന്യായീകരിക്കുന്നില്ല: യു. പ്രതിഭ എംഎൽഎ
വലിച്ചെറിയൽ വിരുദ്ധ കാമ്പയിൻ; കാമറാക്കണ്ണുകളുമായി എൻഎസ്എസ് വോളന്റിയർമാരും
അർത്തുങ്കൽ മകരം തിരുനാളിന് 10ന് കൊടിയേറും
ഫാ. റെജി പ്ലാത്തോട്ടം, ഫാ. ഡൊമിനിക് അയലൂപറമ്പിൽ സെക്രട്ടറിമാർ
സംസ്ഥാനത്തെ ആദ്യ കാര്‍ട്ടിലേജ്- ബോണ്‍ കോംപ്ലക്സ് ട്രാന്‍സ്പ്ലാന്റ് മാര്‍ സ്ലീവാ മെഡിസിറ്റിയില്‍
ആർസിഎഫ്എൽ കന്പനിയിലെ നഷ്ട നിക്ഷേപം: ന്യായീകരിച്ച് കെഎഫ്സി മാനേജ്മെന്റ്
സർവകലാശാലകളിൽ പ്രാധാന്യം നല്കേണ്ടതു ഗവേഷണങ്ങൾക്കെന്നു ഗവർണർ
നഴ്സിംഗ് വിദ്യാർഥിനിയുടെ മരണം: മുൻ പ്രിൻസിപ്പലിനും അധ്യാപകനും സസ്പെൻഷൻ
വാഹനങ്ങളില്‍ എല്‍ഇഡി ലേസര്‍ ലൈറ്റുകള്‍; യാത്രക്കാര്‍ക്ക് ഭീഷണിയാകുന്നുണ്ടെങ്കില്‍ ഫിറ്റ്നസ് റദ്ദാക്കണമെന്നു ഹൈക്കോടതി
രാജഗിരിയില്‍ ‘ദ്യുതി’ ഇന്നുമുതല്‍
എഒഐകോണ്‍ ദേശീയ സമ്മേളനം കൊച്ചിയില്‍
കുടുംബശ്രീ ദേശീയ സരസ് ഉത്പന്ന പ്രദർശന വിപണന മേള ചെങ്ങന്നൂരിൽ
കാസർഗോഡ് വന്ദേ ഭാരത് 20 കോച്ചുകളുമായി പത്ത് മുതൽ ഓടിത്തുടങ്ങും
വാട്ടർ അഥോറിറ്റി പെൻഷൻകാർക്ക് ഇൻഷ്വറൻസ് പദ്ധതിക്ക് അപേക്ഷിക്കാം
കാർഷിക യന്ത്രോപകരണങ്ങൾക്കുള്ള ഓൺലൈൻ അപേക്ഷ
അൻവറിനു ജാമ്യം, പുറത്തിറങ്ങി
നവീന്റെ മരണത്തില്‍ സിബിഐ അന്വേഷണമില്ല
കെഎസ്ആർടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞ് നാലു പേർ മരിച്ചു
അറസ്റ്റിൽ യുഡിഎഫ് അൻവറിനൊപ്പം; മുന്നണികാര്യത്തിൽ എടുത്തുചാടില്ല
മുസ്ലിം ലീഗ് പ്രക്ഷോഭത്തിന്
ചർച്ച നടത്തിയിട്ടില്ല: വി.ഡി. സതീശൻ
അറസ്റ്റും സമരരീതിയും ന്യായമല്ലെന്ന് എം.എം. ഹസൻ
എംഎൽഎയുടെ ഗതി ഇതെങ്കിൽ സാധാരണക്കാരന്റെ അവസ്ഥ എന്തായിരിക്കുമെന്നു ഹൈക്കോടതി
കുട്ടികളെ ബസില്‍ കുത്തിനിറച്ച സംഭവം: ചീഫ് സെക്രട്ടറിക്ക് വിമര്‍ശനം
പി. ജയരാജൻ ജയിലിൽ പോയില്ലെങ്കിൽ അതാണ് തെറ്റ്: എം.വി. ജയരാജൻ
പി. ജയരാജനെ ജയിൽ ഉപദേശകസമിതിയിൽനിന്നു പുറത്താക്കണം: പ്രതിപക്ഷനേതാവ്
പെരിയ ഇരട്ടക്കൊലക്കേസ്: പ്രതികള്‍ അപ്പീല്‍ നല്കി
കളറായി അനന്തപുരി
മുനമ്പം: നൂറാം ദിനത്തിൽ രാപകൽ സമരം
പുല്ലുപാറ ബസപകടം; ഡ്രൈവർ ഉറങ്ങിപ്പോയതാവാമെന്ന് സൂചന
സംസ്ഥാന ജാഥയും പാർലമെന്റ് മാർച്ചും നടത്തും
നൂതന കൃഷിരീതികൾ നടപ്പിലാക്കുന്നതിൽ ഭൂവിനിയോഗം പ്രധാനം : മുഖ്യമന്ത്രി
അന്‍വറിന്റെ അറസ്റ്റില്‍ ബാഹ്യ ഇടപെടലില്ല: മന്ത്രി എ.കെ. ശശീന്ദ്രന്
മണിയുടെ കുടുംബത്തെ ആശ്വസിപ്പിക്കാന്‍ മന്ത്രിയെത്തി; ധനസഹായം കൈമാറി
നെല്ലിന്റെ താങ്ങുവില കുറച്ചത് കർഷകദ്രോഹം: കെ. സുധാകരൻ
വയനാട് ഡിസിസി ട്രഷറർ എൻ.എം. വിജയന്റെ ആത്മഹത്യാക്കുറിപ്പുകൾ പുറത്ത്
ഹത്രാസ് സംഭവത്തില്‍ മലപ്പുറം സ്വദേശിയുടെ അറസ്റ്റ്: ഇടപെടാനാകില്ലെന്ന് മനുഷ്യാവകാശ കമ്മീഷന്
ഉമ തോമസ് എംഎല്‍എയുടെ ആരോഗ്യനിലയില്‍ പുരോഗതി
സംസ്ഥാന ടെക്നിക്കൽ ഫെസ്റ്റ് ; കുറ്റിപ്പുറം ടെക്നിക്കൽ സ്കൂളിന് ശാസ്ത്ര കിരീടം
ജയരാജന്റെ ആത്മകഥ ചോര്‍ന്ന സംഭവം: എ.വി. ശ്രീകുമാറിന് മുന്‍കൂര്‍ ജാമ്യം
റോഡ് കൈയേറി ജ്വാല പരിപാടി: കോടതിയലക്ഷ്യ കേസെടുക്കാന്‍ ഹൈക്കോടതി നിര്‍ദേശം
കാക്കയങ്ങാട് കമ്പിയിൽ കുരുങ്ങിക്കിടന്ന പുലിയെ മയക്കുവെടിവച്ച് പിടികൂടി
സീറോമലബാർ സഭ പ്രേഷിത വാരാചരണം തുടങ്ങി
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ADVERTISEMENT
More from other section
1
നീലപ്പെട്ടി ചർച്ച: കൃഷ്ണദാസിനു പരസ്യ ശാസന
Kerala
2
രാജ്യ തലസ്ഥാനം പോളിംഗ് ബൂത്തിലേക്ക്
National
3
ടിബറ്റിൽ ഭൂകന്പം 126 മരണം
International
4
കേരള ബാങ്കും മിൽമയും ധാരണാപത്രം ഒപ്പുവച്ചു
Business
5
ദേശീയ സീനിയർ സ്കൂൾ അത്ലറ്റിക്സിൽ കേരളം ഓവറോൾ ചാന്പ്യൻപട്ടം നിലനിർത്തി
Sports
ADVERTISEMENT
LATEST NEWS
ജനങ്ങളുടെ സ്വൈര്യജീവിതത്തിനു ഭീഷണി; യുവാക്കളെ കാപ്പ ചുമത്തി നാടുകടത്തി
റിയാദിൽ വാഹനാപകടം; മലയാളികൾക്ക് പരിക്ക്
പനയംപാടം, നാട്ടിക അപകടങ്ങൾ; മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി
കാലടിയിൽ ബൈക്കപകടത്തിൽ യുവാവ് മരിച്ചു
തിരുപ്പതി ക്ഷേത്രത്തിൽ തിക്കിലും തിരക്കിലും പെട്ട് ആറ് മരണം; നിരവധി പേർക്ക് പരിക്ക്
ADVERTISEMENT
ADVERTISEMENT