എഒഐകോണ്‍ ദേശീയ സമ്മേളനം കൊച്ചിയില്‍
Wednesday, January 8, 2025 1:46 AM IST
കൊച്ചി: ഇഎന്‍ടി ശസ്ത്രക്രിയാ വിദഗ്ധരുടെ സംഘടനയായ അസോസിയേഷന് ഓഫ് ഓട്ടോലാരിംഗോളജിസ്റ്റ് ഓഫ് ഇന്ത്യ (എഒഐ) യുടെ 76ാമത് ദേശീയ സമ്മേളനം ( എഒഐകോണ്‍ 2025) നാളെ മുതല്‍ 12 വരെ കൊച്ചിയിൽ നടക്കും.
ലെ മെറിഡിയന് ഹോട്ടലില്‍ നടക്കുന്ന സമ്മേളനത്തിന്റെ ഉദ്ഘാടനം പത്തിനു വൈകുന്നേരം 5.30ന് ജസ്റ്റീസ് എ.കെ. ജയശങ്കരന്‍ നമ്പ്യാര്‍ നിര്‍വഹിക്കും. ഐഎംഎ കൊച്ചി പ്രസിഡന്റ് ഡോ. ജേക്കബ് ഏബ്രഹാം മുഖ്യാതിഥിയാകും.