ആർസിഎഫ്എൽ കന്പനിയിലെ നഷ്ട നിക്ഷേപം: ന്യായീകരിച്ച് കെഎഫ്സി മാനേജ്മെന്റ്
Wednesday, January 8, 2025 1:46 AM IST
തിരുവനന്തപുരം: അനിൽ അംബാനിയുടെ ആർസിഎഫ്എൽ കന്പനിയിൽ സംസ്ഥാന സർക്കാർ സ്ഥാപനമായ കേരള ഫിനാൻഷ്യൽ കോർപറേഷൻ നിക്ഷേപം നടത്തിയത് ആർബിഐ, സെബി തുടങ്ങിയ അംഗീകൃത ക്രെഡിറ്റ് റേറ്റിംഗ് ഏജൻസികളുമായി നടത്തിയ ചർച്ചകളുടെ അടിസ്ഥാനത്തിലാണെന്നു കെഎഫ്സി മാനേജ്മെന്റ് പത്രക്കുറിപ്പിൽ അറിയിച്ചു.
ചർച്ചകളുടെ അടിസ്ഥാനത്തിലാണ് എഎ പ്ലസ് റേറ്റിംഗുള്ള ആർസിഎഫ്എല്ലിൽ നിക്ഷേപം നടത്തിയത്. വിപണിയിലുണ്ടായിരുന്ന മികച്ച നിരക്കായ 9.10 ശതമാനം വരുമാനം പരിഗണിച്ചായിരുന്നു തീരുമാനം.
ആർബിഐ, സെബി അംഗീകൃത ക്രെഡിറ്റ് റേറ്റിങ് ഏജൻസികൾ എഎ പ്ലസ് റേറ്റിംഗ് നൽകുന്ന സ്ഥാപനത്തിൽ നിക്ഷേപിക്കുന്നത് നഷ്ടസാധ്യത കുറയുമെന്നതും പരിഗണിച്ചിരുന്നു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ ആരോപണത്തിനാണ് കെഎഫ്സിയുടെ വിശദീകരണം.