ഉത്സവപൂരത്തിന് ഇന്നു കൊടിയിറക്കം
Wednesday, January 8, 2025 2:59 AM IST
ജോണ്സണ് വേങ്ങത്തടം
തിരുവനന്തപുരം: 63-ാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിനു തിരശീലവീഴാന്‍ ഒരുദിവസം ബാക്കിനില്‍ക്കേ 955 പോയിന്റുമായി തൃശൂർ മുന്നിൽ. 951 പോയിന്റുകൾ വീതം നേടി കണ്ണൂരും പാലക്കാടുമാണ് തൊട്ടുപിന്നിൽ.
നാലുദിവസമായി മുന്നിട്ടു നിന്ന കണ്ണൂരിനെ നാലു പോയിന്റ് വ്യത്യാസത്തില്‍ തൃശൂര്‍ ഇന്നലെ വൈകുന്നേരത്തോടെ മറികടന്നു. 949 പോയിന്റുമായി കോഴിക്കോട് തൊട്ടുപിന്നിലുണ്ട്.
സ്വര്‍ണക്കപ്പില്‍ ആര് മുത്തമിടുമെന്നറിയാന്‍ അവസാന നിമിഷംവരെ കാത്തിരിക്കണം. ഫോട്ടോഫിനിഷിംഗില്‍ മാത്രമേ വിജയിയെ നിശ്ചയിക്കാന്‍ സാധിക്കൂ. സ്കൂളുകളില്‍ പാലക്കാട് ആലത്തൂര്‍ ബിഎസ്എസ് ഗുരുകുലം ഹയര്സെക്കന്ഡറിയണു മുന്നില്‍.
തിരുവനന്തപുരം വഴുതക്കാട് കാര്‍മല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളും വയനാട് മാനന്തവാടി എംജിഎം എച്ച്എസ്എസും രണ്ടും മൂന്നും സ്ഥാനത്തുണ്ട്. 249 ഇനങ്ങളില്‍ 235 ഇനങ്ങളും പൂര്‍ത്തിയായിക്കഴിഞ്ഞു.
ഹയര്‍ സെക്കൻഡറിയിലെ നാടോടിനൃത്തവും ഹൈസ്കൂള്‍ വിഭാഗത്തില്‍ ഗോത്രകലയായ ഇരുളനൃത്തവും ഉള്‍പ്പെടെയുള്ള ഇനങ്ങളാണ് ഇനി പൂര്‍ത്തിയാകാനുള്ളത്.
പോയിന്റ് നില
1. തൃശൂര്‍ - 955
2. കണ്ണൂര്‍- 951
3. പാലക്കാട്-951
4. കോഴിക്കോട് -949
5. മലപ്പുറം -924
6. എറണാകുളം-920
7. കൊല്ലം- 911
8. തിരുവനന്തപുരം- 903
9. ആലപ്പുഴ- 899
10 കോട്ടയം- 873
11. കാസര്‍ഗോഡ്- 866
12. വയനാട്- 857
13. പത്തനംതിട്ട- 797
14. ഇടുക്കി- 772