നെല്ലിന്റെ താങ്ങുവില കുറച്ചത് കർഷകദ്രോഹം: കെ. സുധാകരൻ
Tuesday, January 7, 2025 2:07 AM IST
തിരുവനന്തപുരം: നെല്ലിന്റെ താങ്ങുവില കുറച്ചത് കർഷക ദ്രോഹപരമാണെന്നും താങ്ങുവില ഉയർത്തുകയും ബജറ്റിൽ കൂടുതൽ തുക വകയിരുത്തുകയും വേണമെന്നും കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ എംപി. നിലവിലുള്ള നെല്ലിന്റെ താങ്ങുവിലയും സംഭരണ രീതിയും കർഷകന് പ്രയോജനം ലഭിക്കുന്നതല്ല.
നിലവിൽ കേന്ദ്ര സർക്കാരിന്റെ വിഹിതം 23 രൂപയും സംസ്ഥാന വിഹിതം 5.20 രൂപയുമാണ്. 2021-22 വർഷത്തിൽ 8.60 രൂപയുണ്ടായിരുന്ന സംസ്ഥാന വിഹിതമാണ് 5.20 രൂപയിലേക്ക് താഴ്ത്തിയത്.
കേന്ദ്ര സർക്കാരിന്റെ വിഹിതം ചുരുങ്ങിയത് 26 രൂപയും സംസ്ഥാന വിഹിതം ഒൻപതു രൂപയുമായി വർധിപ്പിച്ച് 35 രൂപയെങ്കിലും ആക്കിയെങ്കിൽ മാത്രമേ കർഷകന് ഗുണമുള്ളൂ. താങ്ങുവില വർധിപ്പിക്കുന്നതിന് ആവശ്യമായ നടപടി സർക്കാർ സ്വീകരിക്കണം -കെ.സുധാകരൻ ആവശ്യപ്പെട്ടു.