അപു ജോണ്‍ ജോസഫ് കേരള കോണ്‍ഗ്രസ് കോ-ഓര്‍ഡിനേറ്റര്‍
Wednesday, January 8, 2025 2:58 AM IST
കോട്ടയം: മുന്‍ മന്ത്രിയും കേരള കോണ്‍ഗ്രസ് ചെയര്‍മാനുമായി പി.ജെ. ജോസഫ് എംഎല്‍എയുടെ മകന് അപു ജോണ്‍ ജോസഫ് കേരള കോണ്‍ഗ്രസിന്റെ നേതൃനിരയില്‍.
ഇന്നലെ കോട്ടയത്ത് ചേര്‍ന്ന കേരള കോണ്‍ഗ്രസ് ഉന്നതാധികാര സമിതി യോഗത്തില്‍ അപുവിനെ പാര്‍ട്ടിയുടെ സംസ്ഥാന കോ-ഓര്‍ഡിനേറ്ററായി നിയമിച്ചു. ഡെപ്യുട്ടി ചെയര്‍മാനായി ടി.യു. കുരുവിളയെയും യോഗം തെരഞ്ഞെടുത്തു. ടി.യു. കുരുവിള ചീഫ് കോ-ഓര്‍ഡിനേറ്റര്‍ പദവി വഹിച്ചുവരികയായിരുന്നു.
നിലവിലുള്ള വൈസ് ചെയര്മാന്മാര്ക്കു പുറമെ റെജി ചെറിയാന് (ആലപ്പുഴ), തോമസ് എം. മാത്തുണ്ണി (ആലപ്പുഴ), മോഹനന് പിള്ള ( കൊല്ലം ), എം.പി. ജോസഫ് (എറണാകുളം), അഡ്വ. ജോസഫ് ജോണ്‍ (ഇടുക്കി), ജോസഫ് മുള്ളന്മട (കണ്ണൂര്‍) എന്നിവരെയും വൈസ് ചെയര്മാന്മാരായി തെരഞ്ഞെടുത്തു.
നിലവിലുള്ള ഭാരവാഹികള്‍ക്കു പുറമെ കുളക്കട രാജു (കൊല്ലം) സംസ്ഥാന അഡ്വൈസറായും മാഞ്ഞൂര്‍ മോഹന്‍കുമാര്‍ (കോട്ടയം), സേവി കുരിശുവീട്ടില്‍ (എറണാകുളം ), ജോണി അരീക്കാട്ടില്‍ (എറണാകുളം ) എന്നിവരെ സീനിയര്‍ ജനറല്‍ സെക്രട്ടറിമാരായും പി.ജെ. ജോസഫ് നോമിനേറ്റ് ചെയ്തു.
യോഗം പി.ജെ. ജോസഫ് ഉദ്ഘാടനം ചെയ്തു. വര്‍ക്കിംഗ് ചെയര്മാന് പി.സി. തോമസ്, എക്സിക്യൂട്ടീവ് ചെയര്മാന് മോന്‍സ് ജോസഫ് എംഎല്‍എ, സെക്രട്ടറി ജനറല്‍ ജോയി ഏബ്രഹാം, ഡെപ്യൂട്ടി ചെയര്മാന്മാരായ ഫ്രാന്‍സിസ് ജോര്‍ജ് എംപി, തോമസ് ഉണ്ണിയാടന്, വൈസ് ചെയര്മാന്മാരായ വക്കച്ചന് മറ്റത്തില്‍, ജോസഫ് എം. പുതുശേരി, ഇ.ജെ. ആഗസ്തി, എം.പി. പോളി, കൊട്ടാരക്കര പൊന്നച്ചന്, ഡി.കെ. ജോണ്‍, കെ.എഫ്. വര്‍ഗീസ്, രാജന് കണ്ണാട്ട്, അഹമ്മദ് തോട്ടത്തില്‍, കെ.എ. ഫിലിപ്പ്, ഡോ. ഗ്രേസമ്മ മാത്യു, ഏബ്രഹാം കലമണ്ണില്‍, ജോര്‍ജ് കുന്നപ്പുഴ, തോമസ് കണ്ണന്തറ, കുഞ്ഞുകോശി പോള്‍, ജില്ലാ പ്രസിഡന്റുമാരായ ജെയ്സണ്‍ ജോസഫ്, വര്‍ഗീസ് മാമന്, ജേക്കബ് ഏബ്രഹാം, എം.ജെ. ജേക്കബ്, മാത്യു വര്‍ഗീസ്, റോജസ് സെബാസ്റ്റ്യന്‍, മാത്യു ജോര്‍ജ്, ജോണി ചക്കിട്ട, റോയി ഉമ്മന്‍, വര്‍ഗീസ് വെട്ടിയാക്കല്‍, കെ.വി. കണ്ണന്, ജോണ്‍സ് കുന്നപ്പള്ളില്‍, അഡ്വ. ചെറിയാന് ചാക്കോ, ബിനു ചെങ്ങളം എന്നിവര്‍ പ്രസംഗിച്ചു.