വന നിയമ ഭേദഗതി ബില്‍ പിന്‍വലിക്കണം: പി.ജെ. ജോസഫ്
Wednesday, January 8, 2025 2:58 AM IST
കോട്ടയം: കര്‍ഷക ദ്രോഹമായ വന നിയമ ഭേദഗതി ബിൽ അപ്പാടെ പിന്‍വലിക്കണമെന്ന് പി.ജെ. ജോസഫ് എംഎല്‍എ. കോട്ടയത്തു ചേര്‍ന്ന കേരള കോണ്‍ഗ്രസ് ഉന്നതാധികാര സമിതി യോഗം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കാര്‍ഷിക മേഖലയുടെ തകര്‍ച്ചയും ജനവാസ മേഖലകളിലേക്കുള്ള വന്യമൃഗങ്ങളുടെ കടന്നുകയറ്റവും നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റവും സംസ്ഥാനത്തെ അരക്ഷിതാവസ്ഥയും എല്‍ഡിഎഫ് ഭരണത്തിന്റെ ബാക്കിപത്രമാണ്.
13,14 തീയതികളില്‍ ചരല്‍ക്കുന്നില്‍ നടക്കുന്ന പാര്‍ട്ടി ക്യാമ്പില്‍ കാര്‍ഷിക മേഖലയിലെ പ്രശ്നങ്ങളും സംസ്ഥാനത്തെ വികസന മുരടിപ്പും ചര്‍ച്ച ചെയ്യും. വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി ഘടകങ്ങളെ സജ്ജമാക്കാനുള്ള കര്‍മപരിപാടികള്‍ ആവിഷ്കരിക്കാനും യോഗം തീരുമാനിച്ചു.