കുട്ടികളെ ബസില്‍ കുത്തിനിറച്ച സംഭവം: ചീഫ് സെക്രട്ടറിക്ക് വിമര്‍ശനം
Tuesday, January 7, 2025 2:07 AM IST
കൊച്ചി: സംസ്ഥാന സ്കൂള്‍ കലോത്സവത്തിനെത്തിയ കുട്ടികളെ ഡബിള്‍ ഡെക്കര്‍ ബസില്‍ കുത്തിനിറച്ച് പ്രദര്‍ശിപ്പിച്ചത് സുരക്ഷാ വീഴ്ചയാണെന്ന് ഹൈക്കോടതി.
ബസിന് മുകളില്‍ ചീഫ് സെക്രട്ടറിയടക്കം ഉണ്ടായിരുന്നു. ഇതേ ചീഫ് സെക്രട്ടറിയാണ് തദ്ദേശ സെക്രട്ടറിയായിരുന്നപ്പോള്‍ സുരക്ഷാ മാര്‍ഗനിർദേശം പുറത്തിറക്കിയതെന്നും ജസ്റ്റീസ് അനില്‍ കെ. നരേന്ദ്രന്, ജസ്റ്റീസ് എസ്. മുരളീകൃഷ്ണ എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ച് ചൂണ്ടിക്കാട്ടി.
അപകടം പറ്റിയാല്‍ ഇരകള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യപ്പെടാന്‍ കുറേപ്പേരുണ്ടാകും. കൊച്ചിയില്‍ സ്റ്റേജില്‍നിന്ന് വീണ എംഎല്‍എയെ എടുത്തുകൊണ്ടുപോയത് അശാസ്ത്രീയമായാണെന്നും കോടതി നിരീക്ഷിച്ചു.