കൊ​​​​ച്ചി: എ​​​​ല്‍​ഇ​​​​ഡി ലേ​​​​സ​​​​ര്‍ ലൈ​​​​റ്റു​​​​ക​​​​ളും അ​​​​ല​​​​ങ്കാ​​​​ര​​​​ങ്ങ​​​​ളും ഘ​​​​ടി​​​​പ്പി​​​​ച്ച വാ​​​​ഹ​​​​ന​​​​ങ്ങ​​​​ള്‍ എ​​​​തി​​​​രേ ​വ​​​​രു​​​​ന്ന വാ​​​​ഹ​​​​ന​​​​ങ്ങ​​​​ള്‍​ക്കും യാ​​​​ത്ര​​​​ക്കാ​​​​ര്‍​ക്കും ഭീ​​​​ഷ​​​​ണി​​​​യാ​​​​കു​​​​ന്നു​​​​ണ്ടെ​​​​ങ്കി​​​​ല്‍ ഫി​​​​റ്റ്‌​​​​ന​​​​സ് സ​​​​ര്‍​ട്ടി​​​​ഫി​​​​ക്ക​​​​റ്റ് റ​​​​ദ്ദാ​​​​ക്ക​​​​ണ​​​​മെ​​​​ന്ന് ഹൈ​​​​ക്കോട​​​​തി.​​​​

ഇ​​​​ന്‍​ഡി​​​​ക്കേ​​​​റ്റ​​​​റും സ്റ്റോ​​​​പ്പ് ലൈ​​​​റ്റും ഇ​​​​ല്ലാ​​​​ത്ത വാ​​​​ഹ​​​​ന​​​​ങ്ങ​​​​ളെ നി​​​​ര​​​​ത്തി​​​​ലി​​​​റ​​​​ക്കാ​​​​ന്‍ അ​​​​നു​​​​വ​​​​ദി​​​​ക്ക​​​​രു​​​​തെ​​​​ന്നും ക​​​​ര്‍​ശ​​​​ന ന​​​​ട​​​​പ​​​​ടി സ്വീ​​​​ക​​​​രി​​​​ക്ക​​​​ണ​​​​മെ​​​​ന്നും ജ​​​​സ്റ്റീ​​​​സു​​​മാ​​​രാ​​​യ അ​​​​നി​​​​ല്‍ കെ. ​​​​ന​​​​രേ​​​​ന്ദ്ര​​​​ന്‍, എ​​​​സ്. മു​​​​ര​​​​ളീ​​​​കൃ​​​​ഷ്ണ എ​​​​ന്നി​​​​വ​​​​ര​​​​ട​​​​ങ്ങു​​​​ന്ന ഡി​​​​വി​​​​ഷ​​​​ന്‍ ബെ​​​​ഞ്ച് പോ​​​​ലീ​​​​സി​​​​നും മോ​​​​ട്ടോ​​​​ര്‍​വാ​​​​ഹ​​​​ന വ​​​​കു​​​​പ്പി​​​​നും നി​​​​ര്‍​ദേ​​​​ശം ന​​​​ല്‍​കി.


സു​​​​ര​​​​ക്ഷാ​​​​ച​​​​ട്ട​​​​ങ്ങ​​​​ള്‍ ലം​​​​ഘി​​​​ക്കു​​​​ന്ന കോ​​​​ണ്‍​ട്രാ​​​​ക്ട് കാ​​​​രി​​​​യേ​​​​ജ് വാ​​​​ഹ​​​​ന​​​​ങ്ങ​​​​ള്‍​ക്കെ​​​​തി​​​​രേ​​​​യും യാ​​​​ത്ര​​​യ്​​​​ക്കി​​​​ടെ വാ​​​​ഹ​​​​ന​​​​ങ്ങ​​​​ളു​​​​ടെ ഡ്രൈ​​​​വ​​​​ര്‍ കാ​​​​ബി​​​​നി​​​​ല്‍ പ്ര​​​​മോ​​​​ഷ​​​​ണ​​​​ല്‍ വീ​​​​ഡി​​​​യോ ചി​​​​ത്രീ​​​​ക​​​​രി​​​​ച്ചാ​​​​ല്‍ ഉ​​​​ട​​​​മ​​​​യ്ക്കും ഡ്രൈ​​​​വ​​​​ര്‍​ക്കു​​​​മെ​​​​തി​​​​രേ​​​​യും ക​​​​ര്‍​ശ​​​​ന ന​​​​ട​​​​പ​​​​ടി സ്വീ​​​​ക​​​​രി​​​​ക്ക​​​​ണം. ഓ​​​​രോ നി​​​​യ​​​​മ​​​ലം​​​​ഘ​​​​ന​​​​ത്തി​​​​നും 5,000 രൂ​​​​പ​​​​വീ​​​​തം പി​​​​ഴ​​​​ചു​​​​മ​​​​ത്ത​​​​ണ​​​​മെ​​​​ന്നും ഉ​​​​ത്ത​​​​ര​​​​വി​​​​ല്‍ പ​​​​റ​​​​യു​​​​ന്നു.

ശ​​​​ബ​​​​രി​​​​മ​​​​ല തീ​​​​ര്‍​ഥാ​​​​ട​​​​ക വാ​​​​ഹ​​​​ന​​​​ങ്ങ​​​​ളു​​​​ടെ സു​​​​ര​​​​ക്ഷ​​​​യു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് സ്വ​​​​മേ​​​​ധ​​​​യാ എ​​​​ടു​​​​ത്ത ഹ​​​​ര്‍​ജി പ​​​​രി​​​​ഗ​​​​ണി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു കോ​​​​ട​​​​തി.