പെരിയ ഇരട്ടക്കൊലക്കേസ്: പ്രതികള്‍ അപ്പീല്‍ നല്കി
Tuesday, January 7, 2025 2:07 AM IST
കൊച്ചി: പെരിയ ഇരട്ടക്കൊലക്കേസില്‍ ശിക്ഷക്കപ്പെട്ട പ്രതികള്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്കി.
സിപിഎം നേതാവും ഉദുമ മുന്‍ എംഎല്‍എയുമായ കെ.വി. കുഞ്ഞിരാമന്, 14-ാം പ്രതി കെ. മണികണ്ഠന്, 21-ാം പ്രതി രാഘവന് വെളുത്തോളി, 22-ാം പ്രതി കെ.വി. ഭാസ്കരന് എന്നിവരാണ് അപ്പീല്‍ നല്‍കിയത്.
തെളിവുകളില്ലാതെയാണ് പ്രത്യേക സിബിഐ കോടതി തങ്ങള്‍ക്കെതിരേ തടവ് ശിക്ഷ വിധിച്ചതെന്ന് ഇവര്‍ ഹര്‍ജിയില്‍ പറഞ്ഞു.