വാട്ടർ അഥോറിറ്റി പെൻഷൻകാർക്ക് ഇൻഷ്വറൻസ് പദ്ധതിക്ക് അപേക്ഷിക്കാം
Wednesday, January 8, 2025 1:46 AM IST
തിരുവനന്തപുരം: കേരള വാട്ടർ അഥോറിറ്റിയിലെ പെൻഷൻകാരുടെ നിലവിലുള്ള സമഗ്ര ആരോഗ്യ ഇൻഷ്വറൻസ് പദ്ധതി പുതുക്കുന്നതിന്റെ ഭാഗമായി, പദ്ധതിയിൽ പുതുതായി ചേരാൻ ആഗ്രഹിക്കുന്നവർ വാട്ടർ അഥോറിറ്റി വെബ്സൈറ്റിലോ ഡിവിഷൻ ഓഫീസുകളിലോ ലഭ്യമാക്കിയിട്ടുള്ള പ്രൊഫോർമയിൽ വിശദാംശം പൂരിപ്പിച്ച ശേഷം വിവരം മാർച്ച് 15നകം രേഖാമൂലം ചീഫ് എൻജിനിയർ(എച്ച്ആർ.ഡി & ജനറൽ)ന് kwa.tvm.e11@gmail.com എന്ന ഇമെയിൽ വിലാസത്തിൽ അറിയിക്കണം.
ഇൻഷ്വറൻസ് പദ്ധതിയിൽനിന്നു വിട്ടുപോകാൻ താത്പര്യപ്പെടുന്നവർ അതിനായി വെള്ളപേപ്പറിൽ അപേക്ഷ നൽകേണ്ടതാണ്. നിലവിലെ പദ്ധതിയിൽത്തന്നെ തുടരേണ്ടവർ പുതുതായി അപേക്ഷ നൽകേണ്ടതില്ല.