സംസ്ഥാന ജാഥയും പാർലമെന്റ് മാർച്ചും നടത്തും
Tuesday, January 7, 2025 2:07 AM IST
തൃശൂർ: ചെറുകിട വ്യാപാര വ്യവസായ മേഖലയിലെ പ്രശ്ങ്ങൾ സർക്കാരുകളുടെ ശ്രദ്ധയിൽ കൊണ്ടുവരാൻ വ്യാപാര സംരക്ഷണ സന്ദേശജാഥയും പാർലമെന്റ് മാർച്ചും നടത്താൻ കേരള വ്യാപാരി വ്യവസായി സമിതി. സർക്കാർനയങ്ങളുടെ ഭാഗമായി വ്യാപാരമേഖല പ്രതിസന്ധിയിലാണ്.
നോട്ട് നിരോധനം, ജിഎസ് ടി, ജിഡിപി വളർച്ചാനിരക്കിലെ ഇടിവ്, ഓണ്‍ലൈൻ വ്യാപാരം, പ്രത്യക്ഷവിദേശനിക്ഷേപം, സാന്പത്തികമാന്ദ്യം എന്നിവകാരണം രാജ്യത്തു രണ്ടുലക്ഷം വ്യാപാരസ്ഥാപനങ്ങൾ അടച്ചുപൂട്ടി.
കുത്തകകൾക്കു കൂടുതൽ സൗകര്യങ്ങൾ നൽകുന്പോൾ ചെറുകിട സംരംഭങ്ങളാണ് തകരുന്നത്. ഉത്തേജക പാക്കേജുകൾ പ്രഖ്യാപിച്ച് മേഖലലെ സംരക്ഷിക്കാൻ അടിയന്തര നടപടിയെടുക്കണമെന്നും തൃശൂരിൽ ചേർന്ന സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.