ഉമ തോമസ് എംഎല്‍എയുടെ ആരോഗ്യനിലയില്‍ പുരോഗതി
Tuesday, January 7, 2025 2:07 AM IST
കൊച്ചി: ഉമ തോമസ് എംഎല്‍എയുടെ ആരോഗ്യനിലയില്‍ പുരോഗതി. ഇന്നലെ ഒന്നിലേറെ തവണ കട്ടിലില്‍ എഴുന്നേറ്റിരുന്നു. വാരിയെല്ലിന്റെ ഭാഗത്തെ പ്രശ്നമാണു കാര്യമായി ബുദ്ധിമുട്ടിക്കുന്നത്. ഈ ഭാഗത്തെ പരിക്കുകള്‍ ഭേദപ്പെടാന്‍ സമയം എടുക്കുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.
വെന്റിലേറ്റര്‍ ഒഴിവാക്കിയെങ്കിലും തീവ്രപരിചരണ വിഭാഗത്തില്‍ത്തന്നെയാണ് ഉമ തോമസ് ഇപ്പോഴുള്ളത്. രണ്ടുമൂന്നു ദിവസത്തിനുള്ളില്‍ മുറിയിലേക്കു മാറ്റാന്‍ കഴിയുമെന്നാണു പ്രതീക്ഷിക്കുന്നതെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. യുഡിഎഫ് കണ്‍വീനര്‍ എം.എം. ഹസന് ഇന്നലെ ആശുപത്രിയില്‍ എത്തി ഉമാ തോമസിനെ സന്ദര്‍ശിച്ചു.