തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: ചൈ​​​​ന​​​​യി​​​​ൽ വൈ​​​​റ​​​​ൽ പ​​​​നി​​​​യും ന്യുമോ​​​​ണി​​​​യ​​​​യും പ​​​​ട​​​​രു​​​​ന്നു​​​​വെ​​​​ന്ന വാ​​​​ർ​​​​ത്ത​​​​ക​​​​ൾ വ​​​​രു​​​​ന്ന പ​​​​ശ്ചാ​​​​ത്ത​​​​ല​​​​ത്തി​​​​ൽ സം​​​​സ്ഥാ​​​​നം സ​​​​സൂ​​​​ക്ഷ്മം സ്ഥി​​​​തി​​​​ഗ​​​​തി​​​​ക​​​​ൾ വി​​​​ല​​​​യി​​​​രു​​​​ത്തു​​​​ന്നു​​​​വെ​​​​ന്ന് ആ​​​​രോ​​​​ഗ്യമ​​​​ന്ത്രി വീ​​​​ണാ ജോ​​​​ർ​​​​ജ്.

മ​​​​ഹാ​​​​മാ​​​​രി​​​​യാ​​​​കാ​​​​ൻ സാ​​​​ധ്യ​​​​ത ക​​​​ൽ​​​​പ്പി​​​​ക്കു​​​​ന്ന​​​​തോ മ​​​​റ്റു പ്ര​​​​ദേ​​​​ശ​​​​ങ്ങ​​​​ളി​​​​ലേ​​​​ക്ക് വ​​​​ള​​​​രെ വേ​​​​ഗ​​​​ത്തി​​​​ൽ പ​​​​ട​​​​ർ​​​​ന്നുപി​​​​ടി​​​​ക്കു​​​​ന്ന​​​​തോ ആ​​​​യ വൈ​​​​റ​​​​സു​​​​ക​​​​ളെ ഒ​​​​ന്നും ചൈ​​​​ന​​​​യി​​​​ൽ ഈ ​​​​അ​​​​വ​​​​സ​​​​ര​​​​ത്തി​​​​ൽ ക​​​​ണ്ടെ​​​​ത്തി​​​​യ​​​​താ​​​​യി റി​​​​പ്പോ​​​​ർ​​​​ട്ടു​​​​ക​​​​ളി​​​​ല്ല.

എ​​​​ങ്കി​​​​ലും മ​​​​ല​​​​യാ​​​​ളി​​​​ക​​​​ൾ ലോ​​​​ക​​​​ത്തി​​​​ന്‍റെ എ​​​​ല്ലാ ഭാ​​​​ഗ​​​​ങ്ങ​​​​ളി​​​​ലു​​​​മു​​​​ണ്ട് എ​​​​ന്ന​​​​തി​​​​നാ​​​​ലും, ചൈ​​​​ന​​​​യു​​​​ൾ​​​​പ്പെ​​​​ടെ ലോ​​​​ക​​​​ത്തി​​​​ന്‍റെ പ​​​​ല ​​​​ഭാ​​​​ഗ​​​​ങ്ങ​​​​ളി​​​​ൽ നി​​​​ന്നും പ്ര​​​​വാ​​​​സി​​​​ക​​​​ൾ ന​​​​മ്മു​​​​ടെ നാ​​​​ട്ടി​​​​ലേ​​​​ക്ക് എ​​​​ത്തു​​​​ന്ന​​​​തി​​​​നാ​​​​ലും നാം ​​​​ജാ​​​​ഗ്ര​​​​ത പു​​​​ല​​​​ർ​​​​ത്ത​​​​ണം. ല​​​​ഭ്യ​​​​മാ​​​​യ വി​​​​വ​​​​ര​​​​ങ്ങ​​​​ൾ അ​​​​നു​​​​സ​​​​രി​​​​ച്ച് മൂ​​​​ന്ന് ത​​​​ര​​​​ത്തി​​​​ലു​​​​ള്ള വൈ​​​​റ​​​​സു​​​​ക​​​​ളാ​​​​കാം ചൈ​​​​ന​​​​യി​​​​ൽ ഭീ​​​​തി പ​​​​ട​​​​ർ​​​​ത്തു​​​​ന്ന രീ​​​​തി​​​​യി​​​​ൽ ശ്വാ​​​​സ​​​​കോ​​​​ശ അ​​​​ണു​​​​ബാ​​​​ധ​​​​ക​​​​ൾ ഉ​​​​ണ്ടെ​​​​ങ്കി​​​​ൽ അ​​​​വ​​​​യ്ക്ക് കാ​​​​ര​​​​ണം.

ഹ്യൂ​​​​മ​​​​ൻ മെ​​​​റ്റാ​​​​ന്യുമോ വൈ​​​​റ​​​​സ് (HMPV), കോ​​​​വി​​​​ഡ് 19 ന്‍റെ ചി​​​​ല വ​​​​ക​​​​ഭേ​​​​ദ​​​​ങ്ങ​​​​ൾ, ഇ​​​​ൻ​​​​ഫ്ളു​​​​വ​​​​ൻ​​​​സ എ ​​​​വൈ​​​​റ​​​​സ്ബാ​​​​ധ​​​​ക​​​​ൾ എ​​​​ന്നി​​​​വ​​​​യാ​​​​ണ് അ​​​​വ. മ​​​​ഹാ​​​​മാ​​​​രി​​​​യാ​​​​യി മാ​​​​റ​​​​ത്ത​​​​ക്ക​​​​വ​​​​ണ്ണം ഉ​​​​ള്ള ജ​​​​നി​​​​ത​​​​ക വ്യ​​​​തി​​​​യാ​​​​ന​​​​ങ്ങ​​​​ൾ ഇ​​​​വ​​​​യി​​​​ൽ ഒ​​​​ന്നി​​​​ലും ത​​​​ന്നെ സം​​​​ഭ​​​​വി​​​​ച്ച​​​​താ​​​​യി റി​​​​പ്പോ​​​​ർ​​​​ട്ടു​​​​ക​​​​ളി​​​​ല്ല. എ​​​​ങ്കി​​​​ലും ​ക​​​​രു​​​​തി​​​​യി​​​​രി​​​​ക്ക​​​​ണം.


ഹ്യൂ​​​​മ​​​​ൻ മെ​​​​റ്റാ​​​​ന്യുമോ​​​​ണി​​​​യ വൈ​​​​റ​​​​സ് ഉ​​​​ൾ​​​​പ്പെ​​​​ടെ​​​​യു​​​​ള്ള അ​​​​ണു​​​​ബാ​​​​ധ​​​​ക​​​​ൾ കു​​​​ഞ്ഞു​​​​ങ്ങ​​​​ളെ​​​​യും പ്രാ​​​​യാ​​​​ധി​​​​ക്യം ഉ​​​​ള്ള​​​​വ​​​​രെ​​​​യും കൂ​​​​ടു​​​​ത​​​​ൽ ബാ​​​​ധി​​​​ക്കാ​​​​ൻ സാ​​​​ധ്യ​​​​ത​​​​യു​​​​ള്ള​​​​തി​​​​നാ​​​​ൽ അ​​​​വ​​​​രും മ​​​​റ്റു ഗു​​​​രു​​​​ത​​​​ര​​​​മാ​​​​യ രോ​​​​ഗ​​​​ങ്ങ​​​​ൾ ഉ​​​​ള്ള​​​​വ​​​​ർ പാ​​​​ലി​​​​യേ​​​​റ്റീ​​​​വ് ചി​​​​കി​​​​ത്സ എ​​​​ടു​​​​ക്കു​​​​ന്ന ആ​​​​ളു​​​​ക​​​​ൾ തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​രും കൂ​​​​ടു​​​​ത​​​​ൽ ജാ​​​​ഗ്ര​​​​ത പു​​​​ല​​​​ർ​​​​ത്ത​​​​ണം. രോ​​​​ഗ​​​​ങ്ങ​​​​ൾ ഉ​​​​ള്ള സ​​​​മ​​​​യ​​​​ത്ത് കു​​​​ഞ്ഞു​​​​ങ്ങ​​​​ളെ സ്‌​​​​കൂ​​​​ളി​​​​ൽ വി​​​​ട​​​​രു​​​​ത്.

ശ്വാ​​​​സ​​​​കോ​​​​ശ സം​​​​ബ​​​​ന്ധ​​​​മാ​​​​യ രോ​​​​ഗ​​​​ല​​​​ക്ഷ​​​​ണ​​​​ങ്ങ​​​​ൾ ഉ​​​​ള്ള​​​​വ​​​​ർ തീ​​​​ർ​​​​ച്ച​​​​യാ​​​​യും മാ​​​​സ്‌​​​​കു​​​​ക​​​​ൾ ഉ​​​​പ​​​​യോ​​​​ഗി​​​​ക്ക​​​​ണം. നി​​​​ല​​​​വി​​​​ൽ ഭ​​​​യ​​​​പ്പെ​​​​ടേ​​​​ണ്ട യാ​​​​തൊ​​​​രു സാ​​​​ഹ​​​​ച​​​​ര്യ​​​​ങ്ങ​​​​ളും ഇ​​​​ല്ല. ചൈ​​​​ന​​​​യി​​​​ലെ അ​​​​വ​​​​സ്ഥ നാം ​​​​നി​​​​രീ​​​​ക്ഷി​​​​ച്ചു​​​​കൊ​​​​ണ്ടി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണെ​​​​ന്നും ആ​​​​രോ​​​​ഗ്യ​​​​മ​​​​ന്ത്രി പ​​​​റ​​​​ഞ്ഞു.