ജർമനിയിൽ ഉപരിപഠനവും തൊഴിലും: സാന്റാ മോണിക്കയിൽ സൗജന്യ വെബിനാർ ഏഴിന്
Sunday, January 5, 2025 2:01 AM IST
കണ്ണൂർ: വിദേശ വിദ്യാർഥികൾക്ക് ട്യൂഷൻ ഫീസില്ലാതെ ഉപരിപഠനം ലഭ്യമാക്കുന്ന ജർമനിയിലെ 350 ലേറെയുള്ള ജർമൻ പൊതു സർവകലാശാലകളിലും 15 ലധികം ജർമൻ സ്റ്റേറ്റ് അംഗീകൃത സർവകലാശാലകളിലും പ്ലസ്ടു, ബിരുദ, ബിരുദാനന്തര വിദ്യാർഥികൾക്ക് എൻജിനിയറിംഗ്, ഐടി, ഹെൽത്ത് കെയർ, ബിസിനസ്, സയൻസ് ഉൾപ്പെടെയുള്ള നിരവധി തൊഴിലവസരങ്ങളെക്കുറിച്ച് ആധികാരികമായി വിവരങ്ങൾ നൽകുന്നതിന് സാന്റാ മോണിക്ക എബ്രോഡ് ഏഴിന് രാത്രി എട്ടിന് വെബിനാർ നടത്തും.
പ്ലസ്ടു, ബിരുദം കഴിഞ്ഞവക്ക് വിവിധ സർവകലാശാലകളിലേക്കുള്ള പ്രവേശനം, നഴ്സിംഗ് കഴിഞ്ഞവർക്ക് ജർമൻ ഭാഷാ പഠനവും തുടർന്ന് സൗജന്യ വർക്ക് പെർമിറ്റും, തെരഞ്ഞെടുക്കപ്പെട്ട സർവകലാശാലകളിലെ തെരഞ്ഞെടുക്കപ്പെട്ട കോഴ്സുകളിൽ ട്യൂഷൻ ഫീസ് ഇല്ലാതെയും മറ്റിടങ്ങളിൽ കുറഞ്ഞ ഫീസുള്ള ഉപരിപഠന സാധ്യതകൾ, പ്ലസ് ടു കഴിഞ്ഞവർക്ക് പ്രതിമാസം ഒരു ലക്ഷം രൂപവരെയുള്ള സ്റ്റൈപ്പെൻഡോടു കൂടിയുള്ള പഠനാവസരം, പൊതു-സ്വകാര്യ സർവകലാശാലകൾ തമ്മിലുള്ള വ്യത്യാസം, ശന്പള മാനദണ്ഡങ്ങൾ, ഷെൻഗൻ വീസ, പിആർ, ബ്ലു കാർഡ്, ഓപ്പർച്യൂണിറ്റി കാർഡ്, സിറ്റിസൺഷിപ്പ്, ജർമനിയിലെ വീസ അപേക്ഷകർക്കായി പുതുതായി ആരംഭിച്ച ഡിജിറ്റൽ വീസാ പ്ലാറ്റ്ഫോം എന്നിവ വെബിനാറിൽ വിശദീകരിക്കും.
വെബിനാറിൽ പങ്കെടുക്കാൻ www.santamoni caedu.in എന്ന വെബ്സൈറ്റിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്യണം. ഫോൺ വിളിച്ചും രജിസ്റ്റർ ചെയ്യാം. ഫോൺ: 9645222999, 0484 4150999.