പി.വി. അൻവർ അറസ്റ്റിൽ
Monday, January 6, 2025 5:15 AM IST
നിലമ്പൂര്‍: കരുളായി വനത്തില്‍ ആദിവാസി യുവാവ് മണി (38) കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ച് ഇന്നലെ നിലമ്പൂര്‍ ഡിഎഫ്ഒ ഓഫീസ് അടിച്ചുതകര്‍ത്ത കേസില്‍ പി.വി. അന്‍വര്‍ എംഎല്‍എയെ പോലീസ് അറസ്റ്റ് ചെയ്തു.
എംഎല്‍എയെ ഒന്നാം പ്രതിയാക്കിയാണ് നിലമ്പൂര്‍ ഡിവൈഎസ്പി ജി. ബാലചന്ദ്രന്റെ നേതൃത്വത്തിലെത്തിയ പോലീസ് രാത്രി 9.35ന് അറസ്റ്റ് രേഖപ്പെടുത്തിയത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ്. പൊതുമുതല്‍ നശിപ്പിക്കല്‍, പോലീസിന്റെ കൃത്യനിര്‍വഹണം തടസപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. എംഎല്എയെക്കൂ ടാതെ കണ്ടാലറിയുന്ന ഡിഎംകെ പ്രവര്‍ത്തകരായ പത്തു പേര്‍ക്കെതിരേയും കേസുണ്ട്.