നെ​ടു​ന്പാ​ശേ​രി: അ​ത്താ​ണി​യി​ൽ ജി​മ്നി​യും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് ഉ​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വാ​വ് മ​രി​ച്ചു. അ​ക​പ്പ​റ​ന്പ് എ​യ​ർ​പോ​ർ​ട്ട് ന​ഗ​ർ ഇ​രി​യാ​ട്ട് ത​റ കൃ​ഷ്ണ​ന്‍റെ മ​ക​ൻ സ​ഞ്ജ​യ് കൃ​ഷ്ണ (22) ആ​ണ് മ​രി​ച്ച​ത്. ബു​ധ​നാ​ഴ്ച വൈ​കി​ട്ട് അ​ത്താ​ണി കാം​കോ​യ്ക്ക് സ​മീ​പ​ത്താ​യി​രു​ന്നു അ​പ​ക​ടം.


സ​ഞ്ജ​യ് കൃ​ഷ്ണ അ​ക​പ്പ​റ​ന്പി​ൽനി​ന്ന് അ​ത്താ​ണി​യി​ലേ​ക്ക് പോ​കുംവ​ഴി​യാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്. തു​ട​ർ​ന്ന് അ​ങ്ക​മാ​ലി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ, ഇ​ന്ന​ലെ രാ​വി​ലെ 10.40ന് ​മ​ര​ണ​മ​ട​ഞ്ഞു .സം​സ്കാ​രം ഇ​ന്ന് 11ന് ​തെ​റ്റാ​ലി എ​സ്എ​ൻ​ഡി​പി ശ്മ​ശാ​ന​ത്തി​ൽ. മാ​താ​വ്: സി​ന്ധു. സ​ഹോ​ദ​രി: ദേ​വിക.