ടെക്നിക്കൽ ഹൈസ്കൂൾ ശാസ്ത്ര-സാങ്കേതിക മേള തുടങ്ങി
Monday, January 6, 2025 4:47 AM IST
സുൽത്താൻ ബത്തേരി: ആറാമത് സംസ്ഥാന ടെക്നിക്കൽ ഹൈസ്കൂൾ ശാസ്ത്ര-സാങ്കേതിക മേള തിരുനെല്ലി ടെക്നിക്കൽ സ്കൂളിൽ ആരംഭിച്ചു. ദ്വിദിന മേളയുടെ ഉദ്ഘാടനം പട്ടികജാതി-വർഗ-പിന്നാക്ക ക്ഷേമ മന്ത്രി ഒ.ആർ. കേളു നിർവഹിച്ചു.
നഗരസഭാ ചെയർമാൻ ടി.കെ. രമേശ് അധ്യക്ഷത വഹിച്ചു. നൂൽപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ഷീജ സതീഷ്, നഗരസഭാ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടോം ജോസ്, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.എസ്. ലിഷ, കൗണ്‍സിലർ രാധ രവീന്ദ്രൻ, കളമശേരി സിറ്റർ ജോയിന്റ് ഡയറക്ടർ അനി ഏബ്രഹാം, മീനങ്ങാടി പോളി ടെക്നിക് കോളജ് പ്രിൻസിപ്പൽ പി.എൻ. വികാസ്, മാനന്തവാടി ഗവ. പോളി ടെക്നിക് കോളജ് പ്രിൻസിപ്പൽ ജോണ്സണ് ജോസഫ്, ബത്തേരി ടെക്നിക്കൽ സ്കൂൾ പിടിഎ വൈസ് പ്രസിഡന്റ് എൻ.ആർ. പ്രകാശൻ, മാനന്തവാടി ടിഎച്ച്എസ് സൂപ്രണ്ട് കെ. അബ്ദുൾ ഷെരീഫ്, ബത്തേരി വിഎച്ച്എസ്ഇ പ്രിൻസിപ്പൾ ബേബി വിജിലിൻ, സർവജന സ്കൂൾ പ്രിൻസിപ്പൽ പി.എ. അബ്ദുൾ നാസർ, പൊതുപ്രവർത്തകൻ സതീഷ് പുതിക്കാട് എന്നിവർ പ്രസംഗിച്ചു.
ശാസ്ത്ര സാങ്കേതിക വകുപ്പ് മേഖലാ ജോയിന്റ് ഡയറക്ടർ ജെ.എസ്. സുരേഷ്കുമാർ സ്വാഗതവും സംഘാടകസമിതി കണ്‍വീനർ കെ.കെ. അലിഹസൻകുട്ടി നന്ദിയും പറഞ്ഞു.
സംസ്ഥാനത്തെ 39 സർക്കാർ ടെക്നിക്കൽ ഹൈസ്കൂളുകളിൽനിന്നും ഒന്‍പത് ഐഎച്ച്ആർഡി സ്കൂളുകളിൽനിന്നുമുള്ള 700ഓളം ശാസ്ത്രപ്രതിഭകളാണ് മേളയിൽ 13 ഇനങ്ങളിൽ മത്സരിക്കുന്നത്. മൂന്ന് ഗ്രൂപ്പ് ഇനങ്ങളിലും 10 വ്യക്തിഗത ഇനങ്ങളിലും ഇന്നലെ മത്സരം നടന്നു.