‘ഇവന്റ് സേഫ്’ പദ്ധതി വരുന്നു
Monday, January 6, 2025 4:46 AM IST
കൊച്ചി: സംസ്ഥാനത്തെ എല്ലാ പരിപാടികളിലും സുരക്ഷ ഉറപ്പാക്കുന്നതിനായി ‘ഇവന്റ് സേഫ്’ എന്ന പേരിൽ ജാഗ്രതാപദ്ധതിയുമായി ഇവന്റ് മാനേജ്മെന്റ് അസോസിയേഷൻ കേരള (ഇഎംഎകെ). പരിപാടിയുടെ ആലോചനാഘട്ടം മുതൽ നടപ്പാക്കൽ വരെയുള്ള എല്ലാ ഘട്ടങ്ങളിലും സുരക്ഷ ഉറപ്പുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് പ്രസിഡന്റ് രാജു കണ്ണമ്പുഴ പറഞ്ഞു.