ക​​​ണ്ണൂ​​​ർ: ത​​​ട​​​വ​​​റ കാ​​​ണി​​​ച്ച് ക​​​മ്യൂ​​​ണി​​​സ്റ്റു​​​കാ​​​രെ വി​​​ര​​​ട്ടാ​​​നാ​​​കി​​​ല്ലെ​​​ന്ന് സി​​​പി​​​എം നേ​​​താ​​​വ് പി. ​​​ജ​​​യ​​​രാ​​​ജ​​​ൻ.കെ.​​​വി. കു​​​ഞ്ഞി​​​രാ​​​മ​​​ൻ, മ​​​ണി​​​ക​​​ണ്ഠ​​​ൻ ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള അ​​​ഞ്ചു​ പ്ര​​​തി​​​ക​​​ളെ ജ​​​യി​​​ലി​​​ൽ ക​​​ണ്ട​​​ശേ​​​ഷം മാ​​​ധ്യ​​​മ​​​ങ്ങ​​​ളോ​​​ടു സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു ജ​​​യ​​​രാ​​​ജ​​​ൻ.

‘‘അ​​​വ​​​ർ​​​ക്ക് ജ​​​യി​​​ലി​​​ൽ വാ​​​യി​​​ക്കാ​​​ൻ എ​​​ന്‍റെ ഒ​​​രു പു​​​സ്ത​​​കം ന​​​ൽ​​​കി. ജ​​​യി​​​ൽ​​ജീ​​​വി​​​തം ക​​​മ്യൂ​​​ണി​​​സ്റ്റു​​​കാ​​​ർ​​​ക്കു വാ​​​യി​​​ക്കാ​​​നു​​​ള്ള​​​താ​​​ണ്. അ​​​ങ്ങ​​​നെ അ​​​വ​​​ർ പ്ര​​​ബു​​​ദ്ധ​​​രാ​​​കും.

ത​​​ട​​​വ​​​റ കാ​​​ണി​​​ച്ച് ക​​​മ്യൂ​​​ണി​​​സ്റ്റു​​​കാ​​​രെ വി​​​ര​​​ട്ടാ​​​ൻ സാ​​​ധി​​​ക്കി​​​ല്ല. രാ​​​ഷ്‌‌​​​ട്രീ​​​യ കൊ​​​ല​​​പാ​​​ത​​​ക​​​ങ്ങ​​​ൾ അ​​​വ​​​സാ​​​നി​​​ക്ക​​​ണം എ​​​ന്നാ​​​ണു സി​​​പി​​​എം ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്ന​​​ത്. എ​​​ന്നാ​​​ൽ അ​​​തി​​​ല​​​പ്പു​​​റം ചി​​​ല ആ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ൾ ന​​​ട​​​ക്കു​​​ന്നു.


വ​​​ല​​​തു​​​പ​​​ക്ഷ മാ​​​ധ്യ​​​മ​​​ങ്ങ​​​ൾ​​​ക്ക് ഇ​​​ട​​​തു​​​പ​​​ക്ഷ​​വി​​​രു​​​ദ്ധ ജ്വ​​​ര​​​മാ​​​ണ്. മ​​​നു​​​ഷ്യാ​​​വ​​​കാ​​​ശ ക​​​മ്മീ​​​ഷ​​​ന്‍റെ ശി​​​പാ​​​ർ​​​ശ പ്ര​​​കാ​​​രം കൊ​​​ടി സു​​​നി​​​ക്കു പ​​​രോ​​​ൾ കി​​​ട്ടി​​​യ​​​പ്പോ​​​ൾ മാ​​​ധ്യ​​​മ​​​ങ്ങ​​​ൾ വി​​​മ​​​ർ​​​ശി​​​ച്ചു’’ - ജ​​​യ​​​രാ​​​ജ​​​ൻ പ​​​റ​​​ഞ്ഞു. പാ​​​ർ​​​ട്ടി ത​​​ള്ളി​​​പ്പ​​​റ​​​ഞ്ഞ​​​വ​​​രെ കാ​​​ണാ​​​ൻ ജ​​​യി​​​ലി​​​ൽ വ​​​ന്ന​​​ത് ശ​​​രി​​​യാ​​​ണോ എ​​​ന്ന ചോ​​​ദ്യ​​​ത്തി​​ന്, കേ​​​സി​​​ന്‍റെ മെ​​​റി​​​റ്റി​​​ലേ​​​ക്കു ക​​​ട​​​ക്കാ​​​ൻ ഉ​​​ദ്ദേ​​​ശി​​​ക്കു​​​ന്നി​​​ല്ല എ​​​ന്നാ​​​യി​​​രു​​​ന്നു ജ​​​യ​​​രാ​​​ജ​​​ന്‍റെ മ​​​റു​​​പ​​​ടി.

‘കേ​​​ര​​​ളം മു​​​സ്‌​​​ലിം രാ​​​ഷ്‌‌​​​ട്രീ​​​യം, രാ​​​ഷ്‌‌​​​ട്രീ​​​യ ഇ​​​സ്‌​​​ലാം’ എ​​​ന്ന സ്വ​​​ന്തം പു​​​സ്ത​​​ക​​​വു​​​മാ​​​യാ​​​ണു ജ​​​യ​​​രാ​​​ജ​​​ൻ ജ​​​യി​​​ലി​​​ൽ പ്ര​​തി​​ക​​ളെ സ​​ന്ദ​​ർ​​ശി​​ച്ച​​ത്.