പ​ത്ത​നം​തി​ട്ട: കാ​ലാ​നു​സൃ​ത​മാ​യ മാ​റ്റ​ങ്ങ​ള്‍ അ​ചാ​രാ​നു​ഷ്ഠാ​ന​ങ്ങ​ളി​ല്‍ വ​രു​ത്ത​ണ​മോ​യെ​ന്ന​ത് അ​താ​ത് സ​മു​ദാ​യ​ങ്ങ​ൾ തീ​രു​മാ​നി​ക്കേ​ണ്ട വി​ഷ​യ​മാ​ണെ​ന്നും ഇ​ക്കാ​ര്യ​ത്തി​ൽ പൊ​തു​ച​ർ​ച്ച​യ്ക്ക് പ്ര​സ​ക്തി​യി​ല്ലെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ.

പൊ​തു​ച​ര്‍​ച്ച ന​ട​ത്താ​ന്‍ പ​റ്റി​യ അ​ന്ത​രീ​ക്ഷ​മ​ല്ല ന​മ്മു​ടെ നാ​ട്ടി​ല്‍. കാ​വി ഉ​ടു​ക്കു​ന്ന​വ​നും ച​ന്ദ​നം തൊ​ടു​ന്ന​വ​നും ആ​ര്‍​എ​സ്എ​സ് ആ​ണെ​ന്നു പ​റ​ഞ്ഞാ​ല്‍ അം​ഗീ​ക​രി​ക്കാ​നാ​കി​ല്ല. അ​തു​പോ​ലെ​യാ​ണ് സ​നാ​ത​ന മൂ​ല്യ​ത്തെക്കു​റി​ച്ചും പ​റ​യു​ന്ന​ത്. സ​നാ​ത​ന മൂ​ല്യം കൂ​ടി സം​ഘപ​രി​വാ​റി​ന് കൊ​ടു​ക്ക​രു​തെന്നും അദ്ദേഹം പറഞ്ഞു.


സ​നാ​ത​ന ധ​ർ​മം അ​ശ്ലീ​ല​മാ​ണെ​ന്ന സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ന്‍റെ പ്ര​സ്താ​വ​ന അ​ജ്ഞ​ത​യും സാം​സ്‌​കാ​രി​ക പൈ​തൃ​ക​ത്തെ സം​ഘപ​രി​വാ​റി​ന്‍റെ പ​റ​മ്പി​ല്‍ കൊ​ണ്ടു​പോ​യി കെ​ട്ടാ​നു​ള്ള ഗൂ​ഢ​നീ​ക്ക​ത്തി​ന്‍റെ ഭാ​ഗ​വു​മാ​ണെ​ന്ന് സ​തീ​ശ​ൻ കു​റ്റ​പ്പെ​ടു​ത്തി.